October 17, 2025

തിരുവനന്തപുരം മെഡി.കോളേജില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി; ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി പറഞ്ഞു. ഇക്കാര്യം ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം, ആശുപത്രി സൂപ്രണ്ടിന് കാര്‍ഡിയോളജി വിഭാഗം മേധാവി കത്ത് ല്‍കിയിരുന്നു. സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 158 കോടി കുടിശികയായതിനെ തുടര്‍ന്ന് ഒന്നാം തീയതി മുതല്‍ വിതരണ കമ്പനികള്‍ ഉപകരണ വിതരണം നിര്‍ത്തിയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തിരുവനന്തപുരം മെഡിക്കല്‍ കോളജ് […]

പരസ്യ പ്രതികരണം വേണ്ട; വകുപ്പ് മേധാവിമാരോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തി. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മുന്നറിയിപ്പ്. ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്താണ് നടപടി. പരാതികളുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്ന് ​യോ​ഗത്തിൽ മുന്നറിയിപ്പ് നൽകി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എല്ലാ വകുപ്പ് മേധാവികൾക്കുമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ മുന്നറിയിപ്പ് നൽകിയത്. 2017ന് ശേഷം മരണാനന്തര അവയവ മാറ്റത്തിൽ യാതൊരു […]

കള്ളനായി ചിത്രീകരിച്ചു, പിന്നില്‍ നിന്ന് കുത്തുമെന്നും കരുതിയില്ല: ഡോ.ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് ചിറക്കല്‍. പിന്നില്‍ നിന്ന് കുത്തുമെന്ന് കരുതിയില്ലെങ്കിലും ലോകം മുഴുവനും കള്ളനായി ചിത്രീകരിച്ചുവെന്നും ഡോ.ഹാരിസ് ചിറക്കല്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തന്നോട് ചോദിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാമായിരുന്നുവെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നും പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ലെന്നും ഡോ. ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഇനിയും […]

തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഡോ.ഹാരിസ്

തിരുവനന്തപുരം: തന്നെ വ്യക്തിപരമായി ബോധപൂര്‍വം ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.സി.എച്ച്.ഹാരിസ്. തന്റെ മുറി മറ്റൊരു പൂട്ടിട്ട് അടച്ച അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും ഹാരിസ് ആരോപിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) ഭാരവാഹികള്‍ക്കുള്ള കുറിപ്പിലാണ് ഈ ആരോപണം ഉന്നയിച്ചത്. ചൊവ്വാഴ്ച പ്രിന്‍സിപ്പല്‍ ഡോ.പി.കെ.ജബ്ബാര്‍ മുറി തുറന്ന് മെഷീനുകള്‍ പരിശോധിക്കുകയും ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, […]