September 8, 2024

ഗള്‍ഫില്‍നിന്ന് ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളിലേക്ക് 5 കപ്പല്‍ സര്‍വീസ് പദ്ധതി ഒരുങ്ങുന്നു

ബേപ്പൂര്‍ : വിമാനനിരക്ക് കുത്തനെ കുതിച്ചുയരുമ്പോള്‍ കുറഞ്ഞനിരക്കില്‍ കടല്‍യാത്ര ആസ്വദിച്ച് പ്രവാസികളെ ആഡംബര കപ്പലില്‍ ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ എത്തിക്കാനുള്ള നടപടിയുമായി കേരള മാരിടൈം ബോര്‍ഡ്. Also Read; ‘ ഒരുപാട് സന്തോഷം തോന്നി, പക്ഷേ കുറച്ച് ഓവറായി പോയില്ലേ എന്ന് എനിക്കും തോന്നി ‘ ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതില്‍ ആസിഫ് ഡ്യൂട്ടിഫ്രീ ഷോപ്പ്, നീന്തല്‍ക്കുളം, കളിസ്ഥലം, റസ്റ്ററന്റുകള്‍, ബാര്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ക്രൂയിസ് യാത്രാകപ്പല്‍ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. […]

റീഫണ്ടുകള്‍ക്കും റീഷെഡ്യൂളിങ്ങിനും പുറമേ യാത്രക്കാര്‍ക്ക് അധിക നഷ്ടപരിഹാരം നല്‍കണം; എയര്‍ ഇന്ത്യ എക്‌സപ്രസിന് നിവേദനം നല്‍കി പ്രവാസി ഇന്ത്യ

അബുദബി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം ഉണ്ടായ പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് നിവേദനം നല്‍കി പ്രവാസി ഇന്ത്യ. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്‌സ് ഇക്കണോമിക് റഗുലേറ്ററി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ക്കാണ് പ്രവാസി ഇന്ത്യ നിവേദനം സമര്‍പ്പിച്ചത്. Also Read ; യദുകൃഷ്ണനില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്‌സൈസ് പ്രശ്‌നപരിഹാരത്തിനായി യാത്രക്കാര്‍ക്ക് റീഫണ്ടുകള്‍ക്കും റീഷെഡ്യൂളിങ്ങിനും പുറമേ അധികം നഷ്ടപരിഹാരം നല്‍കണമെന്ന് പ്രവാസി ഇന്ത്യ മുന്നോട്ടുവെച്ചിട്ടുണ്ട്. […]

കുവൈത്ത് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. 12.5 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ജൂണ്‍ 12ന് പുലര്‍ച്ചെയാണ് അഗ്‌നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. ഇതില്‍ 23 പേര്‍ മലയാളികളാണ്. Also Read ; കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗ ബാധയില്‍ […]

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികള്‍ക്ക് യാത്രാ വിലക്കുമായി കുവൈറ്റ് സര്‍ക്കാര്‍

കുവൈറ്റ് സിറ്റി: സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷാനടപടികള്‍ നേരിടുന്ന കുവൈറ്റിലെ പ്രവാസികള്‍ക്ക് താല്‍ക്കാലിക യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ കുവൈറ്റ് സര്‍ക്കാര്‍. Also Read ; പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഇതു പ്രകാരം, സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ കോടതി ചുമത്തിയിട്ടുള്ള പിഴ തുകകള്‍ കൃത്യമായി അടച്ച ശേഷമാണ് രാജ്യം വിടുന്നതെന്ന് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് താല്‍ക്കാലിക യാത്രാ വിലക്ക് നടപ്പിലാക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പിഴ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട […]

സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ ഒരുങ്ങി ബഹ്റൈന്‍

മനാമ: മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കാന്‍ ബഹ്റൈനും. സ്വദേശിവത്ക്കരണത്തിലൂടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മാന്യമായ ജോലികള്‍ നേടിക്കൊടുക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്ന് ബഹ്റൈന്‍ ഭരണകൂടം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികള്‍ക്ക് നിലവില്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്ന സ്വദേശിവത്ക്കരണ നിരക്ക് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിശദമായ രേഖ ഇതിനകം തയ്യാറാക്കിയതായും സര്‍ക്കാര്‍ വൃത്തിങ്ങള്‍ അറിയിച്ചു. Also Read ;കേന്ദ്ര സർക്കാരിന്റെ കീഴിൽ […]

കുവൈറ്റിലെ പുതിയ നിയമ ഭേദഗതികള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അസീല്‍ അല്‍ മസീദ്

കുവൈറ്റ് സിറ്റി: വരുന്ന ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന തൊഴില്‍ നിയമ ഭേദഗതികള്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാവില്ലെന്ന് അധികൃതര്‍. വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ ഭേദഗതി വരുത്താനുള്ള സമീപകാല തീരുമാനം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് മാത്രമുള്ളതാണെന്നും വീട്ടുജോലിക്കാര്‍ അതിന്റെ പരിധിയില്‍ വരില്ലെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം ഡയറക്ടര്‍ അസീല്‍ അല്‍ മസീദ് പറഞ്ഞു. Also Read ;കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ […]

മരുഭൂമിയില്‍ പെയ്ത ദുരിതമഴയില്‍ നിന്ന് ഗള്‍ഫ് ജനത വേഗം കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ പെയ്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും എല്ലാം വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബായിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍. Also Read ; ഞാന്‍ 10 വര്‍ഷം മുംബൈ നായകനായിരുന്നു; രോഹിത് ശര്‍മ്മ ‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. […]

ദുബായിലെ വെള്ളപ്പൊക്കം, പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ; കാരണം കൃത്രിമ മഴയോ?

യുഎഇ: കഴിഞ്ഞ ഒരാഴ്ച്ചയായി ദുബായില്‍ കനത്ത മഴ തുടരുകയാണ്. അതിനാല്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ എന്ന് പറയുമ്പോള്‍ ഈ മഴയ്ക്ക് പിന്നിലെ കാരണം തിരയുകയാണ് കാലാവസ്ഥ വിദഗ്ധര്‍. കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാന്‍ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ കാലാവസ്ഥ വിദഗ്ധര്‍ ഉള്ളത്. Also Read ; പൂര ലഹരിയിലേക്ക് തൃശൂര്‍; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ […]

റംസാന്‍ വ്രതാരംഭത്തോടനുബന്ധിച്ച് വമ്പന്‍ ആനുകൂല്യങ്ങള്‍ ഒരുക്കി യുഎഇ

ദുബായ്: വ്രതശുദ്ധിയോടെ റംസാനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ മുഴുവനും. അതിനാല്‍ യുഎഇ നിവാസികള്‍ക്കായി പുണ്യമാസത്തില്‍ വമ്പന്‍ ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. അതിനുവേണ്ടി റംസാന്‍ മാസത്തില്‍ 35 ദശലക്ഷം ദിര്‍ഹം അനുവദിച്ചിരിക്കുകയാണ് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി. പതിനായിരത്തോളം ഉത്പന്നങ്ങളുടെ വിലയും കുറച്ചിട്ടുണ്ട്. Also Read ; ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരും, വനാതിര്‍ത്തിക്ക് പുറത്തെത്തിയാലേ വെടിവെക്കാനാവൂ: എ കെ ശശീന്ദ്രന്‍ വില കുറച്ചവയില്‍ 80 ശതമാനവും അവശ്യ ഭക്ഷ്യ വസ്തുക്കളാണ്. യുഎഇയിലെ 67 ബ്രാഞ്ചുകളില്‍ നിന്ന് ഈ ഉത്പന്നങ്ങള്‍ […]

കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കുവൈറ്റ് ദിനാറിന്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദിനാർ.പട്ടികയിലെ പത്താം സ്ഥാനമാണ് യുഎസ് ഡോളറിൻ്റേത്. ലോകത്തെ ശക്തമായ പത്ത് കറൻസികളുടെ പട്ടികയിലാണ് കുവൈറ്റ് ദിനാർ ഒന്നാം സ്ഥാനത്തെത്തിയത്.ഫോബ്സാണ് കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബഹ്റൈൻ ദിനാറും മൂന്നാം സ്ഥാനത്ത് ഒമാനി റിയാലുമാണ്. 2023ൽ ഫോബ്സ് പുറത്തുവിട്ട പട്ടികയിലും കുവൈറ്റ് ദിനാർ ഒന്നാമതായിരുന്നു. 1961ലാണ് കുവൈറ്റ് ദിനാർ ആരംഭിക്കുന്നത്. Join […]

  • 1
  • 2