December 1, 2025

ഗുരുവായൂരമ്പലത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ഭരണസമിതിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ഡല്‍ഹി : ഗുരുവായൂരമ്പലത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് നല്‍കി കോടതി. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് നല്‍കിയത്. വെബ്സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയ സുപ്രീംകോടതി ആചാരങ്ങള്‍ അതേപടി തുടരേണ്ടതായിരുന്നുവെന്നും വിലയിരുത്തി. Also Read ; സംസ്ഥാനത്തെ തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി ; സീറ്റുകള്‍ പിടിച്ച് യുഡിഎഫ് വൃശ്ചിക മാസത്തിലെ ഏകാദശി […]

ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങള്‍ ; 2007 ലെ റെക്കോര്‍ഡ് തകര്‍ന്നു

തൃശൂര്‍ : ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണ മേളം. 354 വിവാഹങ്ങള്‍ക്കാണ് ഇന്ന് ക്ഷേത്രത്തില്‍ വേദിയൊരുങ്ങുന്നത്. 363 വരെ വിവാഹ ബുക്കിങ്ങ് എത്തിയെങ്കിലും 9 വിവാഹങ്ങള്‍ റദ്ദാക്കിയിരുന്നു. വിവാഹത്തിന് എത്താന്‍ സാധിക്കില്ലെന്ന് ദേവസ്വത്തെ അറിയിച്ചതിനാലാണ് വിവാഹങ്ങളുടെ എണ്ണം 354 ആയി കുറഞ്ഞത്. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയധികം വിവാഹങ്ങള്‍ ഒരു ദിവസം നടക്കുന്നത് ഇതാദ്യമായാണ്. ഇതിനു മുമ്പ് 2007 ലാണ് ഇത്തരത്തില്‍ വിവാഹങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായത്. അതും 277 വിവാഹങ്ങളായിരുന്നു അന്ന് നടന്നത്.ഈ റെക്കോര്‍ഡും ഇന്ന് […]

ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം

തൃശൂര്‍: ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാനായി ജൂലൈ 1 മുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിഐപി/സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയായിരുന്നു. Also Read; ഇടുക്കിയില്‍ ഭീതി പരത്തി ആറ് ആനകള്‍ ; വീടിന് പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍ വരി നില്‍ക്കുന്ന ഭക്തര്‍ക്ക് സുഖദര്‍ശനമൊരുക്കാനാണ് ദേവസ്വം ഭരണസമിതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചോറൂണ് വഴിപാട് കഴിഞ്ഞ […]