December 1, 2025

തിരുവനന്തപുരം മെഡി.കോളേജില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി; ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി പറഞ്ഞു. ഇക്കാര്യം ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം, ആശുപത്രി സൂപ്രണ്ടിന് കാര്‍ഡിയോളജി വിഭാഗം മേധാവി കത്ത് ല്‍കിയിരുന്നു. സംസ്ഥാനത്തെ 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 158 കോടി കുടിശികയായതിനെ തുടര്‍ന്ന് ഒന്നാം തീയതി മുതല്‍ വിതരണ കമ്പനികള്‍ ഉപകരണ വിതരണം നിര്‍ത്തിയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തിരുവനന്തപുരം മെഡിക്കല്‍ കോളജ് […]

കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചു ; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങി, ആറ്മാസമായി ബൈപ്പാസ് സര്‍ജറിയും ഇല്ല

കണ്ണൂര്‍: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. ആശുപത്രിയിലെ കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചതോടെയാണ് ആന്‍ജിയോ പ്ലാസ്റ്റി മുടങ്ങിയത്. ശസ്ത്രക്രിയാ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആറുമാസമായി ഇവിടെ ബൈപ്പാസ് സര്‍ജറിയും മുടങ്ങിക്കിടക്കുകയാണ്. 300 രോഗികളാണ് ബൈപ്പാസ് സര്‍ജറിക്കായി കാത്തിരിക്കുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി കാരണമാണ് ശസ്ത്രക്രിയ മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. താല്‍ക്കാലികമായ പ്രശ്‌നം മാത്രമാണ് നിലവിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. Also Read ; ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന; ഇതര സംസ്ഥാനക്കാരായ രണ്ട്‌പേര്‍ പിടിയില്‍ അടിയന്തരമായി പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടല്‍ […]