September 8, 2024

തൃശൂര്‍ വാല്‍പ്പാറയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു ; മുത്തശ്ശിയും കൊച്ചുമകളും മരണപ്പെട്ടു

തൃശൂര്‍: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ ഭീതി ഒഴിയുന്നതിന് മുമ്പേ തൃശൂര്‍ വാല്‍പ്പാറയില്‍ മണ്ണിടിഞ്ഞു വീണ് മുത്തശ്ശിയും കൊച്ചുമകളും മരിച്ചു.രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. ഷോളയാര്‍ ഡാം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്ഞാനപ്രിയ. വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രാവിലെ പ്രദേശവാസികള്‍ എത്തിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു. വാല്‍പ്പാറയ്ക്ക് പുറമെ മലക്കപ്പാറയിലും മണ്ണിടിച്ചിലുണ്ടായി. Also Read ; ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തഭൂമിയില്‍ ഉണ്ടാകും : മന്ത്രി എം ബി രാജേഷ് തൃശൂരില്‍ മഴ […]

ആത്മഹത്യാഭീഷണിയും അസഭ്യവര്‍ഷവും, കുട്ടികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി ഉപദേശം നല്‍കി കളക്ടര്‍

മഴ കനക്കുമ്പോള്‍ അവധി ചോദിച്ച് കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകള്‍ കമന്റുകള്‍ കൊണ്ട് നിറയാറുണ്ട്. ഇവര്‍ക്ക് രസകരമായ മറുപടി നല്‍കി ചില കളക്ടര്‍മാരും വാര്‍ത്തയിലിടം പിടിക്കാറുണ്ട്. എന്നാല്‍ ഇത്തവണ പത്തനംതിട്ട കളക്ടര്‍ക്ക് അവധിചോദിച്ചുള്ള അപേക്ഷയേക്കാള്‍ കൂടുതല്‍ വന്നത് ആത്മഹത്യാഭീഷണിയും അസഭ്യവര്‍ഷവും ഒക്കെയാണ്. കളക്ടര്‍ രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു. Also Read; നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു മഴയെത്തുടര്‍ന്ന് അവധി ചോദിച്ചുള്ള കുട്ടികളുടെ ഇത്തരം കമന്റുകളെ പത്തനംതിട്ട കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ തമാശയായേ കാണാറുള്ളൂ. എന്നാല്‍ […]

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, നദികളിലെ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുകയാണ്. 24 മണിക്കൂറില്‍ സംസ്ഥാനത്താകെ 8.45 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. അടുത്ത ദിവസങ്ങളില്‍ തെക്കന്‍ ചൈന കടലിനും വിയറ്റ്‌നാമിനും മുകളിലുള്ള ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമര്‍ദമായി മാറും. അതിനാല്‍ ജൂലൈ 22 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് , യെല്ലോ ജാഗ്രതാ നിര്‍ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. Also Read; വൈദ്യുതി പോസ്റ്റിലിടിച്ച് 21കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ശനിയാഴ്ച ആലപ്പുഴ, പാലക്കാട് ജില്ലകളിലൊഴികെ മറ്റ് എല്ലായിടത്തും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, […]

അസമിലെ കനത്ത മഴയ്ക്ക് നേരിയശമനം; വെള്ളപ്പൊക്കത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 85 പേര്‍ക്ക്

ഗുവാഹത്തി: അസമിലെ കനത്ത മഴയ്ക്ക് മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ കുറവുണ്ടെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായും ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. അസമിലെ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 85 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ (എഎസ്ഡിഎംഎ) റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച്ച 27 ജില്ലകളിലായി ആറ് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. 18 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സംസ്ഥാനത്ത് […]

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ടുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. Also Read; എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്‍ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 5 […]

ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വീണ്ടും മഴ ശക്തമാകുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. Also Read; ‘അന്നും ഇന്നും വ്യക്തിപരമായി എനിക്ക് വിഷമമേയുള്ളു’; നടി നിമിഷ സജയനെതിരായ സൈബര്‍ ആക്രമണത്തില്‍ ഗോകുല്‍ സുരേഷ് നാളെ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, […]

മഴയുടെ സ്വഭാവം മാറുന്നു, ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം; ഇടുക്കിയില്‍ ഉരുള്‍പൊട്ടി, രാത്രിയാത്ര നിരോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലങ്കര ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വീതം ഉയര്‍ത്തും. മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള തീരത്തിന് അരികെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. Also Read; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതത്തിന്റെ വില കുറച്ചു രാത്രിയില്‍ മഴ ശക്തിപ്പെട്ടതോടെ മീനച്ചില്‍, മണിമല ആറുകളിലെ ജലനിരപ്പ് ഉയര്‍ന്നു. […]

മഴ കനക്കും, റോഡും തോടും തിരിച്ചറിയണം, ഇല്ലെങ്കില്‍ ഓടയില്‍ മരണം കാത്തിരിക്കുന്നുണ്ട്..! തൃശൂരില്‍ അഞ്ച് വയസുകാരന് സംഭവിച്ചത് അറിയാതെ പോകരുത്…

മഴക്കാലത്ത് റോഡും തോടും ഏതെന്ന് തിരിച്ചറിയാത്ത അവസ്ഥയില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ട്. നടപ്പാതകളിലെ കുഴികളിലേക്ക് കാല്‍ വഴുതി വീണാല്‍ പിന്നെ എവിടെയാണ് പൊങ്ങുകയെന്ന് പറയാന്‍ സാധിക്കില്ല. തൃശൂരില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായി. കരകവിഞ്ഞൊഴുകിയ ഓടയിലേക്ക് കാലുതെറ്റി വീണ് സ്ലാബുകള്‍ക്കടിയിലൂടെ പത്ത് മീറ്റര്‍ മുങ്ങിയൊഴുകിയ അഞ്ച് വയസുകാരനെ ഓട്ടോ ഡ്രൈവര്‍ ജീവിതത്തിലേക്ക് വലിച്ചെടുത്തു. പൊന്മാണി രാജുവിന്റെയും റോജിയുടെയും അഞ്ച് വയസുള്ള മകന്‍ റയാന്‍ ആണ് കിഴക്കുപുറം റോഡിലെ ഓടയില്‍ വീണത്. Also Read; പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി […]

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരമെന്ന് സൂചന

കോഴിക്കോട് : സൗത്ത് കടപ്പുറത്ത് ഏഴോളം പേര്‍ക്ക് ഇടിമിന്നലേറ്റു. കടലില്‍ നിന്ന് വള്ള കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. അഷ്‌റഫ്, അനില്‍, ഷെരീഫ്, മനാഫ്, സുബൈര്‍, സലീം, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്നലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് കാര്യമായി മഴ പെയ്യുന്നില്ലെങ്കിലും ഉച്ചയ്ക്ക് പലയിടത്തും ശക്തമായ മിന്നലുണ്ടായി Also Read; എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി