ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിര്‍മാതാവ് സജിമോന്‍ പറയില്‍

തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് നിര്‍മാതാവ് സജിമോന്‍ പറയില്‍. സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെയാണ് സജിമോന്‍ പറയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഉത്തരവിന് മേലുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. Also Read; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരം; പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച് […]

നാലുവര്‍ഷത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തേക്ക്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗികമായി പുറത്തുവിടും. സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് പുറത്തുവരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനമായത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയ ഏഴ് മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുക. Also Read; അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; പുതിയ സിഗ്നല്‍ കണ്ടെത്തിയ […]

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന ഉത്തരവുമായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഈ ഉത്തരവില്‍ പറയുന്നു. സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്ന് മുതല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് രംഗത്തെത്തിയത്. Also Read ; ഭരത് ഗോപി പുരസ്‌കാരം നടന്‍ സലീം കുമാറിന് ആര്‍ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും […]