October 25, 2025

കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കാസര്‍കോട് സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. ഹര്‍ജിയില്‍ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

‘അവസാന നിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നത്?, ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേ? ‘; കൊച്ചിനഗരത്തിലെ കാനകളുടെ ശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: നഗരത്തിലെ കാനകളുടെ ശുചീകരണത്തിലെ വീഴ്ചയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അവസാനനിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ച കോടതി, ഒരു മാസ്റ്റര്‍ പ്ലാന്‍ വേണ്ടേയെന്നും ആരാഞ്ഞു. കോടതി തുടര്‍ച്ചയായി ഇടപെട്ടിട്ടും നടപടികള്‍ കാര്യക്ഷമമാവുന്നില്ലെന്നം ഹൈക്കോടതി പരാമര്‍ശിച്ചു. Also Read ; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ച് അന്വേഷണ സംഘം കഴിഞ്ഞദിവസങ്ങളിലെ മഴയില്‍ കൊച്ചി നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മുന്നിലെത്തിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കാനകളുടെ ശുചീകരണത്തില്‍ പലവട്ടം പലകാര്യങ്ങളും പറഞ്ഞുമടുത്തുവെന്ന് കോടതി […]