‘സര്‍ക്കാരിനോ തനിക്കോ ഒരു പി ആര്‍ സംഘവുമില്ല, ലേഖികയുടെ കൂടെ വന്നയാള്‍ പി ആര്‍ ആണെന്ന് അറിഞ്ഞില്ല’: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിനോ തനിക്കോ ഒരു പി.ആര്‍ സംഘവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ആര്‍. ഏജന്‍സിക്ക് വേണ്ടി സര്‍ക്കാരോ താനോ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍, മാധ്യമങ്ങള്‍ തമ്മിലുള്ള പോരിന് തന്നെ ഇടയാക്കരുതെന്നും ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. താന്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ശരിയായിട്ടില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. Also Read ; തൃശൂര്‍ […]