January 9, 2025

രാജ്യത്ത് 6 എച്ച്എംപിവി കേസുകള്‍ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം, പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ്

ഡല്‍ഹി: രാജ്യത്തെ എച്ച്എംപിവി വ്യാപനത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 6 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവരുടെയൊന്നും ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതോടൊപ്പം ചൈനയിലെ വിവരങ്ങളും കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. Also Read ; സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിനായി പോരാട്ടം മുറുകുന്നു ബെംഗളൂരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോര്‍ട്ട് […]

ബെംഗളൂരുവിന് പുറമെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ ; രണ്ട് മാസം പ്രായമായ കുഞ്ഞ് ചികിത്സയില്‍

അഹമ്മദാബാദ്: രാജ്യത്ത് എച്ച്എംപിവി കേസുകള്‍ കൂടുന്നു. ബെഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ജലദേഷവും ഉണ്ടായതിന് പിന്നാലെ രണ്ട് ദിവസം മുമ്പാണ് കുട്ടിയെ അഹമ്മദാബാദിലെ ചന്ദഖേഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പ്രഥമിക പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്.അതേസമയം കുട്ടിയുടെ പുനെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം വന്നാലേ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. Also Read ; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അന്‍വര്‍ ; എംഎല്‍എയെ ജയിലിലെത്തി സന്ദര്‍ശിച്ച് […]

രാജ്യത്ത് വീണ്ടും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു ; 3 മാസം പ്രായമായ പെണ്‍കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്

ബെംഗളൂരു : ബെംഗളൂരുവില്‍ വീണ്ടും എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു.3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടുകൂടി രാജ്യത്ത് 2 എച്ച്എംപിവി കേസുകളായി രജിസ്റ്റര്‍ ചെയ്തത്.യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 3 നാണ് ആണ്‍കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പെണ്‍കുഞ്ഞിന് ഇന്നും രോഗബാധയുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്ഥിരീകരിച്ചു. അതേസമയം രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം […]

രാജ്യത്ത് ആദ്യ എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചു ; 8 മാസം പ്രായമുള്ള കുഞ്ഞ് ബെംഗളൂരുവില്‍ ചികിത്സയില്‍

ബെംഗളുരു: രാജ്യത്ത് ആദ്യ എച്ച്എംപിവി വൈറസ് കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. അതേസമയം കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്നത് ഇതുവരെയും വ്യക്തമായിട്ടില്ല. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.രാജ്യത്ത് എച്ചഎംപിവി ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.എന്നാല്‍ കുട്ടിയുടെ ആരോഗ്യ നില നിലവില്‍ ഗുരുതരമല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.ബെംഗളൂരുവിലെ സ്വകാര്യ […]

എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ

ഡല്‍ഹി: ചൈനയിലെ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. എന്നാല്‍ എച്ച്എംപിവി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) വ്യാപനവുമായി ബന്ധപ്പെട്ട് നിലവില്‍ ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. അതേസമയം അവശ്യ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം യോഗം ചേര്‍ന്നു. Also Read ; നിലമ്പൂരെ കാട്ടാന ആക്രമണം; അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് അതേസമയം വൈറസ് വ്യാപനവുമായി […]