November 21, 2024

ബംഗളൂരുവിലെ ഹോട്ടലുകളിലേക്ക് ആടിന് പകരം നായ ഇറച്ചി

ബംഗളൂരു: ആട് മാംസം എന്ന നിലയില്‍ രാജസ്ഥാനില്‍ നിന്ന് ട്രെയിനില്‍ എത്തുന്നത് നായ ഇറച്ചിയെന്ന് ആക്ഷേപം. ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതിന് വെള്ളിയാഴ്ച എത്തിയ പാര്‍സലുകളിലെ സാമ്പിളുകള്‍ ആരോപണത്തെത്തുടര്‍ന്ന് രാസപരിശോധനക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. Also Read ; ടേബ്ള്‍ ടെന്നിസില്‍ ഹര്‍മീത് വെള്ളിയാഴ്ച വൈകീട്ട് ട്രെയിനില്‍ എത്തിയ 90 പാര്‍സലുകളില്‍ ആട് മാംസമുണ്ടായിരുന്നു. ഇതില്‍ നായ ഇറച്ചിയുമുണ്ടെന്ന ആക്ഷേപമാണ് ഉയര്‍ന്നതെന്ന് ഭക്ഷ്യസുരക്ഷ കമീഷണറേറ്റ് പറഞ്ഞു. ആള്‍ക്കൂട്ടം പ്രതിഷേധവുമായി രംഗത്തുവന്നു. പോലീസ് സംഘത്തിന്റെ സംരക്ഷണത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ […]

പഴകിയ ഭക്ഷണം പിടിച്ചെടുത്തു; തൃശ്ശൂരില്‍ 10 ഹോട്ടലുകള്‍ക്കെതിരെ നടപടി

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഒരാള്‍ മരിച്ചതിന് പിന്നാലെ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 10 ഹോട്ടലുകള്‍ക്ക് പൂട്ട് വീണു. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തതോടെയാണ് നടപടി. ഹോട്ടല്‍ റോയല്‍ , പാര്‍ക്ക്, കുക്ക് ഡോര്‍, ഹോട്ടല്‍ ചുരുട്ടി, വിഘ്‌നേശ്വര ഹോട്ടല്‍ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് പിന്നാലെ ഹോട്ടലുകളിലെ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും കര്‍ശനമാക്കുമെന്ന് മേയര്‍ […]

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനം

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം തീരുമാനിച്ചു. കൊച്ചിയിലെ ചില ഹോട്ടലുകളില്‍ ഭക്ഷണത്തോടൊപ്പം സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയോണൈസ് വിതരണം ചെയ്യുന്നു എന്നും ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിട്ടുണ്ട്. കോട്ടയം സ്വദേശിയായ രാഹുല്‍ കാക്കനാട് മാവേലി ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ആരോപണം. എന്നാല്‍ ലാബ് പരിശോധന ഫലങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമായതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്. ലൈസന്‍സ് ഇല്ലാതെ നിരവധി ഭക്ഷ്യ […]