October 18, 2024

വീടായാല്‍ റാങ്ക് വേണം

തിരുവനന്തപുരം : മാലിന്യം കൈകാര്യം ചെയ്യുന്നതിന്റെ മികവനുസരിച്ച് വീടുകള്‍ക്കും റേറ്റിങ് വരുന്നു. റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ റാങ്കും സര്‍ട്ടിഫിക്കറ്റും നല്‍കും. ആദ്യഘട്ടത്തില്‍ റേറ്റിങ് മാനദണ്ഡം പാലിക്കാത്ത വീട്ടുകാര്‍ക്ക് ബോധവല്‍ക്കരണവും തുടര്‍ന്നാല്‍ ശിക്ഷാ നടപടികളുമാണ് ആലോചിക്കുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ബസ് സ്റ്റേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിങ്ങനെ ഓരോ ഘട്ടമായി ഖര, ദ്രവ, ശുചിമുറി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന രീതി പരിശോധിച്ചാണ് റേറ്റിങ് നിശ്ചയിക്കുക. Also Read; മൊബൈല്‍ നമ്പര്‍ ആണോ പാസ്വേഡ്? ഹാക്കര്‍മാര്‍ വട്ടമിട്ടു പറക്കുന്നു… ഹോട്ടലുകളും […]

പത്തനംതിട്ടയില്‍ ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളില്‍ തീയിട്ട് അജ്ഞാതര്‍; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

പത്തനംതിട്ട: പത്തനംതിട്ടയില്‍ വടശ്ശേരിക്കര പേഴുംപാറയില്‍ വീടിന് തീയിട്ട് അജ്ഞാതര്‍. രാജ്കുമാര്‍ എന്നയാളുടെ വീടിന് നേരെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. ആക്രമണ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അജ്ഞാതര്‍ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളില്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ വീട്ടു ഉപകരണങ്ങള്‍ ഉള്‍പ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതര്‍ തീയിട്ടു. Also Read ; കേരളത്തില്‍ നേവിയില്‍ ഫയര്‍മാന്‍ ജോലി വീട്ടിലെ പട്ടിയുടെ കുര കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് വീട് കത്തുന്നത് കണ്ട്. […]

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുല്‍സു ബീവി (85) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. Also Read ;പരശുറാം ഒന്നരമണിക്കൂര്‍ വൈകും; തീവണ്ടിസമയത്തില്‍ മാറ്റം ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് ഹൈദ്രോസിന്റെ സഹോദരന്റെ മകന്‍ വീട്ടില്‍ അന്വേഷിച്ചെത്തുകയും വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് […]

കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, ഭീതിയില്‍ നാട്ടുകാര്‍

കൊച്ചി: കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. Also Read ; സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണു മരിച്ചു ഇന്ന് പുലര്‍ച്ചെയോടെയാണ് മണികണ്ഠന്‍ ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ഒറ്റക്കാണ് ശാരദ താമസിക്കുന്നത്. എന്നാല്‍ സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ശാരദ രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വേനല്‍ രൂക്ഷമായതോടെ എറണാകുളം ജില്ലയുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും […]

വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ ഏറ്റെടുത്ത് സി പി എം; വീട് പണി പൂര്‍ത്തിയാക്കാനുള്ള പണവും നല്‍കും

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ ഏറ്റെടുത്ത് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി. വീട് പണി പൂര്‍ത്തിയാക്കാനുള്ള പണം നല്‍കാനും തീരുമാനമായി. സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശ്ശികയായ ഏഴുലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് നടപടി. Also Read ; തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ച് അപകടം; ആറുപേര്‍ മരിച്ചു 2019 ലാണ് കുടുംബം വായ്പയെടുത്തത്. ആകെയുള്ള 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് ബാങ്ക് വായ്പയെടുത്തത്. പീരുമേട് താലൂക്ക് സഹകരണ […]

പെന്‍ഷന്‍ മുടങ്ങിയതിന് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു

ഇടുക്കി അടിമാലിയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ തെരുവില്‍ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വാസസ്ഥലമൊരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. Also Read ; ടേക്ക് ഓഫ് വൈകിയതിനാല്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍ സര്‍ക്കാരിനെതിരെ തെരുവില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു കെ.പി.സി.സി യുടെ വാഗ്ദാനം. ഇരുന്നൂറേക്കറില്‍ മറിയക്കുട്ടിയുടെ മകളുടെ പേരിലുള്ള സ്ഥലത്ത് പഴയ വീട് പൊളിച്ച് നീക്കി പുതിയ വീടിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍, ഡീന്‍ […]