December 1, 2025

സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തുകൊണ്ട് ? വിശദീകരണം ചോദിച്ച ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പ്രശാന്തിന്റെ കത്ത്

തിരുവനന്തപുരം : ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ചാര്‍ജ് മെമ്മോയ്ക്ക് വിശദീകരണം ചോദിച്ച് സസ്‌പെന്‍ഷനിലായി എന്‍ പ്രശാന്ത് ഐഎഎസ്. ഏഴ് ചോദ്യങ്ങളടങ്ങിയ കത്താണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ചത്. അഡീ. ചീഫ് സെക്രട്ടറി എ ജയതിസകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും സാമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷനിലാണ് നിലവില്‍ പ്രശാന്ത്. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോ പ്രശാന്തിന് ലഭിക്കുന്നത്. എന്നാല്‍ മെമ്മോയ്ക്ക് മറുപടി നല്‍കാതെയാണ് പ്രശാന്ത് തിരികെ വിശദീകരണം ചോദിച്ചിരിക്കുന്നത്. ഡിസംബര്‍ 16 നാണ് ഇത്തരത്തില്‍ […]

ആദ്യ സസ്‌പെന്‍ഷന്‍ , ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല, കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ല : എന്‍ പ്രശാന്ത്

തിരുവനന്തപുരം: സസ്‌പെന്‍ഷനിലായതിന് പിന്നാലെ പ്രതികരണവുമായി എന്‍ പ്രശാന്ത് എംഎല്‍എ. ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുമാണ് പ്രശാന്ത് പ്രതികരിച്ചത്.ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താന്‍ അവകാശമുണ്ട്. കൂടുതല്‍ പ്രതികരണം സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടിയ ശേഷമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജീവിതത്തില്‍ കിട്ടിയ ആദ്യ സസ്‌പെന്‍ഷനാണ് ഇതെന്നും പ്രശാന്ത് പറഞ്ഞു. സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോള്‍ പോലും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല. എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ കോര്‍ണര്‍ ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. Also Read ; മല്ലു […]

മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ് വിവാദം ;കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പോലീസ്

തിരുവനന്തപുരം: മല്ലു വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പോലീസ്. ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഫോണ്‍ ഹാക്ക് ചെയ്തതില്‍ ശാസ്ത്രീയ തെളിവുകളും അപൂര്‍ണമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍പ്പെട്ട മറ്റേതെങ്കിലും ഉദ്യോഗസ്ഥന്‍ പരാതിയുമായി സമീപിച്ചാല്‍ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. Also Read ; ദുരിതാശ്വാസത്തിന്റെ പേരില്‍ ബിരിയാണി ചലഞ്ച് ; 1.2 ലക്ഷം രൂപ തട്ടിയെടുത്തു, മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ഐഎഎസ് ഉദ്യോഗസ്ഥരില്‍ മതാടിസ്ഥാനത്തിലൊരു വാട്‌സ്ആപ് ഗ്രൂപ്പ് […]

സസ്‌പെന്‍ഷന് പുറമെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം

തിരുവനന്തപുരം : സസ്‌പെന്‍ശന് പുറമെ ഐഎഎസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനുമെതിരെ വകുപ്പുകല അന്വേഷണവും നടക്കും.അതേസമയം കാരണം കാണിക്കല്‍ നോട്ടീസുപോലുമില്ലാതെയുള്ള സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പ്രശാന്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്ര്ിബ്യൂണലിനെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. പ്രശാന്ത് അഡീഷനല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ നടത്തിയ അധിക്ഷേപം പരസ്യമായതിനാല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിരുന്നു. താക്കീതിലൊതുക്കാനായിരുന്നു ശ്രമം. […]

കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ….ലൂസിഫര്‍ സിനിമാഡയലോഗുമായി പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ പരസ്യമായി അധിക്ഷേപിച്ച എന്‍ പ്രശാന്ത് ഐഎഎസ് വീണ്ടും വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. പുതിയ ഫേസ്ബുക്കുമായാണ് പ്രശാന്ത് വീണ്ടും എത്തിയിരിക്കുന്നത്. കള പറിക്കാന്‍ ഉപയോഗിക്കുന്ന വീഡറുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ് പ്രശാന്ത് പങ്കുവച്ചിരിക്കുന്നത്. ‘കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ..കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!’ എന്നാണ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം വിവാദങ്ങളില്‍ ഇന്ന് സര്‍ക്കാര്‍ നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലൂസിഫര്‍ സിനിമയിലെ ഡയലോഗും ചേര്‍ത്തുള്ള പ്രശാന്തിന്റെ […]

ഡല്‍ഹിയില്‍ വിഷാദ രോഗത്തെ തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. വിഷാദവും സമ്മര്‍ദ്ദവും കൈകാര്യം ചെയ്യാനാകാതെ വന്നതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവ് തനിക്കില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടാണ് യുവതി ആത്മഹത്യ ചെയ്തത്. ഓള്‍ഡ് രാജീന്ദര്‍ നഗറില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അജ്ഞലി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. Also Read ; സുരേഷ്‌ഗോപി ദുരന്തഭൂമിയില്‍; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കും ‘അമ്മയും അച്ഛനും എന്നോട് […]

2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവക്ക്, 4ാം റാങ്ക് മലയാളിക്ക്

ഡല്‍ഹി: 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. അനിമേഷ് പ്രധാന്‍, ദൊനുരു അനന്യ റെഡി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയയ സിദ്ധാര്‍ത്ഥ് റാംകുമാര്‍ അഞ്ചാം പരിശ്രമത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാര്‍ത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാര്‍ത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ […]

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറു ജില്ലാ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. Also Read; പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് പി വി ഗംഗാധരന്‍ അന്തരിച്ചു ജോണ്‍ വി സാമുവല്‍ ആണ് […]