December 1, 2025

ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ശുപാര്‍ശ കത്ത് കിട്ടിയിരുന്നുവെന്ന് മുന്‍ ചെയര്‍മാന്‍

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ കത്ത് കിട്ടി എന്നത് സത്യമാണെന്ന് 2021ല്‍ ബാങ്ക് ചെയര്‍മാനായിരുന്ന ഡോ. സണ്ണി ജോര്‍ജ് പറഞ്ഞു. Also Read; ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല, റിപ്പോര്‍ട്ട് മടക്കി വിജിലന്‍സ് ഡയറക്ടര്‍ ; അജിത് കുമാറിന് തിരിച്ചടി സാധാരണ ഗതിയില്‍ ഭരണസമിതിയുടെ പാര്‍ട്ടി ഏതാണോ അവരില്‍ നിന്ന് ഇത്തരത്തില്‍ ശുപാര്‍ശ ലഭിക്കാറുണ്ട്. […]

എന്‍എം വിജയന്റെ മരണം; പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലില്ല, ഫോണുകള്‍ സ്വച്ച് ഓഫ്

കല്‍പ്പറ്റ: ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും കെ കെ ഗോപിനാഥും വയനാട്ടിലില്ലെന്ന് വിവരം. നേതാക്കളുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണുള്ളത്. എന്‍ഡി അപ്പച്ചന്‍ ഇന്നലെ തിരുവനന്തപുരത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഐസി ബാലകൃഷ്ണനും തിരുവനന്തപുരത്താണെന്ന് എംഎല്‍എയുടെ ഓഫീസ് പറയുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. Also Read; എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി ; 120 […]

വയനാട് ഡിസിസി ട്രഷററുടെ മരണം ; ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനുമെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് പുറമെ കെ കെ ഗോപിനാഥന്‍ എന്നയാളും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. കൂടാതെ കെ എല്‍ പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. ഇയാള്‍ വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത […]

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു? എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണനെതിരെ കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ എം

വയനാട്: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നു. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരമാണ് ഇപ്പോള്‍ ചാനലുകള്‍ പുറത്തുവരുന്നത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്‍ എം വിജയന്റെ കുടുംബം. Also Read; യു പ്രതിഭ എം എല്‍ എയുടെ മകന്‍ കഞ്ചാവുമായി […]