November 21, 2024

അമേരിക്കയിലെ ടി20 ലോകകപ്പ് നടത്തിപ്പ്; ഐസിസിക്ക് 167 കോടിയുടെ നഷ്ടം

ദുബായ്: യുഎസില്‍ നടന്ന ടി20 ലോകകപ്പില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് 167 കോടി നഷ്ടമെന്ന് പിടിഐ റിപ്പോര്‍ട്ട്. ഇതോടെ വെള്ളിയാഴ്ച കൊളംബോയില്‍ ആരംഭിക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി ഇത് മാറും. Also Read ; നിയമലംഘനങ്ങള്‍ക്ക് അറുതിയില്ല; മൂന്നുവര്‍ഷത്തിനിടെ 29,492 കേസ് യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടന്ന ലോകകപ്പില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ – പാകിസ്താന്‍ മത്സരത്തിനുള്‍പ്പെടെ വേദിയായത് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റേഡിയമായിരുന്നു. അപ്രതീക്ഷിത ബൗണ്‍സും മറ്റുമായി ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളായിരുന്നു […]

ഇന്നത്തെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ഞാന്‍ കാണുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര, കാരണം ഇതാണ്

ഇന്നത്തെ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍ ഞാന്‍ കാണുന്നില്ലെന്ന് ട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര. ‘ഇല്ല, ഇല്ല, മത്സരം കാണാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല (രാജ്യത്തോടുള്ള എന്റെ സേവനം). പക്ഷേ ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്സി ധരിച്ച് കാറ്റുപോലും കടക്കാത്ത മുറിയില്‍ പുറംലോകവുമായി ബന്ധമില്ലാതെ അടച്ചുപൂട്ടി ഇരിക്കും. ആരെങ്കിലും വാതില്‍ മുട്ടി ‘നമ്മള്‍ വിജയിച്ചു’ എന്ന് പറയുന്നത് വരെ ഞാന്‍ അങ്ങനെ ഇരിക്കും.’ -ആനന്ദ് മഹീന്ദ്ര എക്സില്‍ കുറിച്ചു. തന്റെ പേര് രേഖപ്പെടുത്തിയ ജേഴ്സിയുടെ ചിത്രവും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. […]

ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം, ചരിത്രം കുറിച്ച് ഇന്ത്യ!

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നതോടെ 2023ലെ ലോകകപ്പിന് തുടക്കമാകും. ചരിത്രത്തിലാദ്യമായി ഇന്ത്യ ഒറ്റക്ക് ആതിഥേയത്വമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് എന്ന പ്രത്യേകതയും നിലനില്‍ക്കുന്നു. ഓരോ വര്‍ഷവുമെന്നോണം മാറ്റത്തിന് വിധേയമാകുന്ന, കൂടുതല്‍ രാജ്യങ്ങളിലേക്കും ആരാധകരിലേക്കുമെത്തുന്ന ക്രിക്കറ്റിന്റെ പുതിയ ലോക ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ആതിഥേയരായ ഇന്ത്യയെ […]