November 21, 2024

എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്‍

കൊച്ചി: മഴ ശക്തി പ്രാപിച്ചതോടെ എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു. ജൂണില്‍ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി, ഡങ്കിപ്പനി എന്നിവ ബാധിച്ചവരുടെ എണ്ണവും കൂടുതലാണ്. ദിവസേന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു. Also Read ;ദേവസ്വം വകുപ്പ് ലഭിക്കാത്തതില്‍ ആശങ്കയോ പരാതിയോ ഇല്ല, അനുഭവ സമ്പത്തുള്ളവര്‍ വകുപ്പ് ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതം: നിയുക്ത മന്ത്രി ഒ ആര്‍ കേളു മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതലാണ് ഇത്തവണ കൊച്ചിയില്‍ പനി റിപ്പോര്‍ട്ട് […]

വെളുത്തുള്ളി വില കുതിക്കുന്നു; കിലോക്ക് 400 കടന്നു

അടിമാലി: വെളുത്തുള്ളി വില കുതിക്കുന്നു. ഒരു കിലോ വെളുത്തുള്ളി വാങ്ങിയാല്‍ പോക്കറ്റ് കാലിയാകും എന്ന മട്ടിലാണ് വെളുത്തുള്ളി വില കുതിച്ചുകൊണ്ടിരിക്കുന്നത്. മൊത്ത മാര്‍ക്കറ്റില്‍ വില അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും വെളുത്തുള്ളി കിലോക്ക് 400 രൂപക്കും മുകളിലാണ്. മുമ്പ് വെളുത്തുള്ളിയുടെ വിവിധയിനങ്ങള്‍ക്ക് 40 – 100 രൂപ വരെയായിരുന്നു വില. ഇപ്പോള്‍ കോര്‍പറേറ്റ് കമ്പനികള്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് വെളുത്തുള്ളി എത്തിക്കുന്നതാണ് വില കൂടാന്‍ പ്രധാന കാരണം. Also Read ;ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ […]

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 44,760 രൂപയാണ് വില. ഒരു ഗ്രാമിന് 5,595 രൂപയും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,966 ഡോളറാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 44,440 രൂപയായിരുന്നു വില. Also Read; സഞ്ജുവിന്റെ സമയം തെളിയുന്നു, ഇന്ത്യന്‍ ടീമിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ് ഗ്രാമിന് 5,555 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ഇസ്രായേല്‍-ഹമാസ് യുദ്ധമാണ് കഴിഞ്ഞ മാസം സ്വര്‍ണ വില കുതിക്കാന്‍ കാരണം. നവംബറില്‍ […]

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണം; നവംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസ് ഉടമ സംയുക്ത സമിതി. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കൂടാതെ ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും അടിച്ചേല്‍പ്പിച്ചത് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ ഓര്‍ഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം, ദൂര പരിധി നോക്കാതെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 31ന് സൂചനാ സമരം നടത്തും. ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസ്സുടമകള്‍ […]

സെഞ്ച്വറിയടിച്ച് ഉള്ളി വില

കൊച്ചി: സംസ്ഥാനത്ത് ചെറുകിട മാര്‍ക്കറ്റുകളില്‍ ഉള്ളി വില വര്‍ധിക്കുന്നു. പല ജില്ലകളിലും ചെറിയുള്ളി കിലോയ്ക്ക് 100 രൂപ കടന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില 100 കടക്കാന്‍ ഇടയാക്കിയത് മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ്. 120 രൂപ വരെ ഈടാക്കിയാണ് ചെറുകിട കച്ചവടക്കാര്‍ ഉള്ളി വില്‍ക്കുന്നത്. ചെറിയുള്ളിയുടെ വില ഉയരുന്നതോടെ സവാളവിലയും ഉയരാനുള്ള ലക്ഷണമാണ് കാണുന്നത്. നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്ട്രയില്‍ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. […]