മ്യാന്‍മര്‍, തായ്‌ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ

ഡല്‍ഹി: ഭൂചലനമുണ്ടായ മ്യാന്‍മറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാന്‍മറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്. Also Read; അധ്യാപകന്റെ കയ്യില്‍ നിന്നും ഉത്തരക്കടലാസ് നഷ്ടമായി, കോഴ്‌സ് കഴിഞ്ഞ എംബിഎ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണം തായ്‌ലന്റിലെ […]

അനധികൃത കുടിയേറ്റം: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കത്തില്‍ ഇന്ത്യക്ക് കടുത്ത ആശങ്ക

ഡല്‍ഹി: അമേരിക്കയിലുള്ള ഇന്ത്യക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലുകളിലേക്ക് അയക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക. ഗ്വാണ്ടനാമോ ജയിലുകളിലേക്ക് ഇന്ത്യക്കാരെ നാടുകടത്തുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യക്കാരെ തിരിച്ചു സ്വീകരിക്കുന്ന നയം കുടിയേറിയവരുടെ സുരക്ഷ ഉറപ്പാക്കാനാണ്. സൈനിക വിമാനത്തിലാണെങ്കിലും ഇവരെ ഇന്ത്യയിലേക്ക് തന്നെ തിരികെ എത്തിക്കണമെന്ന് നിര്‍ദ്ദേശിക്കും. ഭരണത്തിലെത്തി ആദ്യ മാസം പിന്നിടുമ്പോള്‍ 37,000 പേരെയാണ് ട്രംപ് നാടു കടത്തിയത്.    

‘രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രി’; മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മോദി

ഡല്‍ഹി: മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു. Also Read ; മന്‍മോഹന്‍ സിങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം ; സംസ്‌കാരം നാളെ, രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ഡല്‍ഹി […]

‘ഇന്‍ഡ്യ’മുന്നണിയെ നയിക്കാന്‍ രാഹുല്‍ മതി ; മമതയെ തള്ളി കോണ്‍ഗ്രസ്, മുന്നണിയില്‍ പുതിയ ഭിന്നത

ഡല്‍ഹി: ഇന്‍ഡ്യ മുന്നണിയില്‍ പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. പാര്‍ലമെന്റിലെ പ്രതിഷേധം, തെരഞ്ഞെടുപ്പ് തോല്‍വി എന്നിവ മൂലമുളള ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് ‘ഇന്‍ഡ്യ’ സഖ്യത്തില്‍ തലപ്പത്താര് എന്നതിനെച്ചൊല്ലിയുള്ള പുതിയ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ‘ഇന്‍ഡ്യ’യെ നയിക്കാന്‍ താന്‍ തയ്യാറെന്ന മമതയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തുവന്നതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. Also Read ; ഇന്ദുജയുടെ മരണം ; ഭര്‍ത്താവിന്റെ സുഹൃത്ത് അജാസ് കസ്റ്റഡിയില്‍, അജാസ് ഇന്ദുജയെ മര്‍ദിച്ചിരുന്നുവെന്ന് മൊഴി ‘ഇന്‍ഡ്യ’യെ നയിക്കാന്‍ രാഹുല്‍ ഗാന്ധി മതി എന്നാണ് കോണ്‍ഗ്രസ് നിലപാട്. […]

ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ് ; ഇന്ത്യന്‍ പതാകയില്‍ ചവിട്ടി നടന്ന് യൂണിവേഴിസിറ്റി വിദ്യാര്‍ത്ഥകള്‍

ധാക്ക: ഇന്ത്യയുടെ ദേശീയ പതാകയെ അവഹേളിച്ച് ബംഗ്ലാദേശിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍. കലാലയങ്ങളുടെ കവാടത്തില്‍ നിലത്ത് പെയിന്റ് ചെയ്തിരിക്കുന്ന ഇന്ത്യയുടെ പതാകയില്‍ ചവിട്ടി നടക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയിലുടനീളം വ്യാപകമായ ജനരോഷത്തിന് കാരണമായിരിക്കുകയാണ്. Also Read ; ആലപ്പുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റി ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, ധാക്ക യൂണിവേഴ്‌സിറ്റി, നൊഖാലി സയന്‍സ് ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ ദേശീയ […]

ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ ; ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തേ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണമാണ് കാനഡ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഈ നടപടിക്കെതിരെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ രംഗത്തെത്തി. Also Read ; ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും ; സഭയില്‍ ഉറപ്പ് നല്‍കി മുഖ്യമന്ത്രി ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് […]

മാലിദ്വീപ് അടുത്ത സുഹൃത്തെന്ന് നരേന്ദ്ര മോദി , ഇന്ത്യയുടെ സുരക്ഷ പ്രധാനമെന്ന് മുഹമ്മദ്ദ് മുയിസു

ഡല്‍ഹി: ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലിദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നതും ഈ ബന്ധം പുരാതനകാലം മുതല്‍ തുടങ്ങിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര രംഗത്തെ സുരക്ഷയടക്കം വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് നീങ്ങും. മാലിദ്വീപിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബെംഗളൂരുവില്‍ പുതിയ മാലിദ്വീപ് കോണ്‍സുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ […]

എസ് ജയശങ്കര്‍ പാക്കിസ്ഥാനിലേക്ക്; വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ സന്ദര്‍ശനം

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാക്കിസ്ഥാനിലേക്ക്. ഒക്ടോബര്‍ 15,16 തീയതികളിലായി ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യത്തിന്റെ രാഷ്ട്രതലവന്‍മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് സന്ദര്‍ശനം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ പാക്കിസ്ഥാന്‍ സന്ദര്‍ശനമാണിത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും. Also Read ; ‘ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാര്‍ട്ടിക്ക് മാനക്കേടല്ലേ’ ; അന്‍വറിനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ , എടുത്ത് മാറ്റി സിപിഎം പ്രവര്‍ത്തകര്‍ ഷാങ്ഹായ് സഹകരണ സഖ്യം കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് […]

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് യാത്ര തിരിച്ചു ; ജോ ബൈഡനുമായി ചര്‍ച്ച നടത്തും

ഡല്‍ഹി : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ച്് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് മോദി ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. യു എസിലെത്തുന്ന മോദി ഇന്ത്യ യുഎസ് ജപ്പാന്‍ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. ശേഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും. പ്രസിഡന്റ് ബൈഡന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും. തുടര്‍ന്ന് ഞായറാഴ്ച ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി ലോങ് ഐലന്റില്‍ ഇന്ത്യന്‍ സമൂഹം […]

‘നാട്ടു നാട്ടു’ഗാനത്തിലെ കൊട്ടാരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

2022 ല്‍ രാജമൗലി സംവിധാനം ചെയ്ത ചിത്രമായ ആര്‍ആര്‍ആര്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ അത്രപെട്ടെന്ന് മറക്കാനിടയില്ല. പ്രത്യേകിച്ച് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ നേടികൊടുത്ത ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം. ആ ഗാനം ചിത്രീകരിച്ചിരിച്ചത് ഇന്ത്യയിലാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ആ ഗാനത്തിന്റെ ചിത്രീകരണം നടന്നിരിക്കുന്നത് യുക്രൈനിലാണെന്നതാണ് വാസ്തവം. യുക്രൈനിലെ മാരിന്‍സ്‌കി കൊട്ടാരത്തിന്റെ പരിസരങ്ങളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം.2022 ലെ റഷ്യന്‍ അധിനിവേശത്തിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ‘നാട്ടു നാട്ടു’ എന്ന ഗാനം മാരിന്‍സ്‌കി കൊട്ടാരത്തില്‍ ചിത്രീകരിച്ചത്. Also Read […]