September 8, 2024

എന്താണ് ബെയ്‌ലി പാലം?

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സൈന്യം ബെയ്‌ലി പാലം നിര്‍മ്മിച്ചു തുടങ്ങി. വലിയ ചരിവുള്ള ദുര്‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇത്തരം പാലം നിര്‍മ്മിക്കുന്നത്. മുമ്പുതന്നെ നിര്‍മ്മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്ന് ആവശ്യമായ സ്ഥലത്തെത്തിച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. എളുപ്പത്തില്‍ നിര്‍മ്മിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താല്‍ക്കാലിക പാലമാണ് ഇത്. ഉരുക്കും തടിയുമുപയോഗിച്ചുള്ള പാലം അടിയന്തര ഘട്ടങ്ങളിലാണ് പ്രയോജനപ്പെടുക. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് […]

ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് മുങ്ങി അപകടം ; അഞ്ച് സെനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ലഡാക്ക് ദൗലത്ത് ബേഗ് ഓള്‍ഡ് അതിര്‍ത്തി രേഖയ്ക്ക് സമീപം സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.ശനിയാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.റിവര്‍ ക്രോസിംഗ് ഉള്‍പ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് അപകടം. നദി മുറിച്ചുകടക്കുന്നതിനിടെ കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിപോയത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സൈനികര്‍ ഒലിച്ചുപോവുകയായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്നുവെങ്കിലും രക്ഷിക്കാനായില്ല. ആദ്യം ഒരു സൈനികന്റെയും തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ നാല് പേരുടെയും മൃതദേഹംകണ്ടെത്തുകയായിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.നിഹാമ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.രണ്ട് ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന പ്രദേശത്തെത്തിയത്. സുരക്ഷാ സേനയും പോലീസും ഒരുമിച്ചാണ് തിരച്ചില്‍ ആരംഭിച്ചത്. അടുത്ത ദിവസങ്ങളിലായി കാശ്മീരില്‍ പലയിടങ്ങളിലായി സുരക്ഷാ ജീവനക്കാരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുകയും ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. Also Read ; ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് വരുന്നു; കൂടാതെ ബസില്‍ ടി.വി; KSRTCയില്‍ പരിഷ്‌കാരങ്ങള്‍ 5 മാസത്തിനകം […]