2035 ല്‍ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍, 2040 ല്‍ ആദ്യ ഇന്ത്യക്കാരന്‍ ചന്ദ്രനില്‍! നിര്‍ദേശം നല്‍കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 2040 ല്‍ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. Also Read; ചന്ദ്രയാന്‍-3 ന്റെ പോര്‍ട്ടലും പ്രത്യേക കോഴ്‌സുകളും ആരംഭിക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ ആരംഭിക്കാനും 2035 ഓടെ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. Join with metro post: മെട്രോ […]





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































