September 8, 2024

പിവി അന്‍വര്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണം: ഐപിഎസ് അസോസിയേഷന്‍

തിരുവനന്തപുരം: മലപ്പുറം എസ്പിയെ വേദിയില്‍ ഇരുത്തി sപാലീസിനെതിരെ വിമര്‍ശനം നടത്തിയ പി വി അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്ത്. പി വി അന്‍വര്‍ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും അതിനാല്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഇവര്‍ പ്രമേയം പാസാക്കി. മലപ്പുറം എസ്പി വേദിയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം പി വി അന്‍വര്‍ എംഎല്‍എയുടെ വിമര്‍ശനം. പോലീസുകാരില്‍ ക്രിമിനലുകളുമായി കൂട്ട് കൂടുന്നവര്‍ പലരുമുണ്ടെന്നും അവര്‍ സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തന്റെ പാര്‍ക്കിലെ റോപ്പ് മോഷണം പോയതുമായി ബന്ധപ്പെട്ട […]

തൃശൂര്‍ പൂരത്തിലെ പോലീസ് ഇടപെടല്‍ ; സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥാനമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയില്‍ അഴിച്ചു പണി. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഐപിഎസിനെ സ്ഥാനത്ത് നിന്ന് മാറ്റി. പകരം പുതിയ സിറ്റി പോലീസ് കമ്മീഷണറായി ആര്‍ ഇളങ്കോ ഐപിഎസിനെ നിയമിച്ചു. അങ്കിത് അശോകന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവ് പിന്നീട് അറിയിക്കും. അതേസമയം എറണാംകുളം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ എസ് പിയുടെ പോസ്റ്റ് രൂപീകരിച്ചു.കെ ഇ ബൈജുവിനാണ് പ്രസ്തുത പോസ്റ്റിലേക്ക് നിയമനം നല്‍കിയിരിക്കുന്നത്. Also Read ; ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് കുത്തിയിട്ട് […]

2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവക്ക്, 4ാം റാങ്ക് മലയാളിക്ക്

ഡല്‍ഹി: 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. അനിമേഷ് പ്രധാന്‍, ദൊനുരു അനന്യ റെഡി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയയ സിദ്ധാര്‍ത്ഥ് റാംകുമാര്‍ അഞ്ചാം പരിശ്രമത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാര്‍ത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാര്‍ത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ […]