January 12, 2026

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ഹോട്ടലില്‍ വെച്ച് സിഐ എസ് വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞ വിരോധത്തിലാണ് ചാരക്കേസെന്നും എസ് വിജയന്റെ സൃഷ്ടിയാണിതെന്നും കുറ്റപത്രത്തില്‍ പറയുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ […]

മുന്‍ ചെയര്‍മാന്‍ കെ ശിവനെതിരെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് രംഗത്ത്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്റെ ആത്മകഥ പുറത്ത്. മുന്‍ ചെയര്‍മാന്‍ കെ.ശിവനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് എസ് സോമനാഥ്. ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നതു തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ ശിവന്‍ ശ്രമിച്ചിരുന്നുവെന്നാണ് എസ് സോമനാഥ് വെളിപ്പെടുത്തുന്നത്. ‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന ആത്മകഥയിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ തുറന്നടിക്കുന്നത്. 2018 ല്‍ എ എസ് കിരണ്‍ കുമാര്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറിയപ്പോള്‍, 60 വയസ്സു കഴിഞ്ഞ് എക്സ്റ്റന്‍ഷനില്‍ തുടരുകയായിരുന്ന ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയില്‍ വന്നു. ചെയര്‍മാന്‍ […]