ഹരിയാനയിലെ പരാജയം പരിശോധിക്കും, ജമ്മു കശ്മീരിലേത് രാജ്യത്തിന്റെ ഭരണഘടനയുടെ വിജയം : രാഹുല്‍ ഗാന്ധി

ഛണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിത പരാജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ലഭിച്ച പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിക്കും. അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരുമെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലെ വിജയത്തിന് ജനങ്ങള്‍ക്ക് നന്ദിയും അറിയിച്ചു. സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. Also Read ;തൃശൂര്‍ പൂരം കലക്കല്‍ ; പൂരത്തില്‍ 8 വീഴ്ചകള്‍ ഉണ്ടായി, സുരേഷ് ഗോപിക്ക് ആക്ഷന്‍ ഹീറോ പരിവേഷം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ‘ജമ്മു കശ്മീരിലെ […]

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക് ; ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായേക്കും

ശ്രീനഗര്‍: പതിറ്റാണ്ടിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ഒമര്‍ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. മത്സരിച്ച രണ്ടിടത്തും ഒമര്‍ മുന്നിലാണ്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രമായി ചുരുങ്ങി. മെഹ്ബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. Also Read ; എഡിജിപി പി.വിജയന്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ; ഉത്തരവിറക്കി സര്‍ക്കാര്‍ ഉച്ച വരെയുള്ള കണക്ക് പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. […]

ജമ്മു കശ്മീരിലേക്ക് ഉറ്റുനോക്കി രാജ്യം ; ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും സ്വാഗതമെന്ന് ഫാറൂഖ് അബ്ദുള്ള,നിലപാട് മാറ്റി ഒമര്‍ അബ്ദുള്ള

ഡല്‍ഹി: ജമ്മു കശ്മീര്‍ നിയസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രാജ്യം ഒന്നാകെ കശ്മീരിലേക്ക് ഉറ്റുനോക്കുകയാണ്. കശ്മീരില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് – എന്‍സി സഖ്യം മുന്നിട്ടെങ്കിലും നിലവില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതോടെ കശ്മീരില്‍ സ്വതന്ത്രരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നതിനിടെ പ്രതികരണവുമായി ഫാറൂഖ് അബ്ദുള്ള രംഗത്തെത്തി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും സ്വാഗതമെന്നാണ് ഫറൂക്ക് അബ്ദുള്ള പ്രതികരിച്ചത്. Also Read ; ഹരിയാന തെരഞ്ഞെടുപ്പില്‍ വന്‍ […]

ലെഫ്.ഗവര്‍ണറുടെ പ്രത്യേക അധികാരം ; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ഡല്‍ഹി: ജമ്മു കശ്മീരിലെ ബിജെപിയുടെ സര്‍പ്രൈസ് നീക്കം വിവാദത്തില്‍. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം നല്‍കിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. ഇതിനെതിരെ കോണ്‍ഗ്രസും സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (പിഡിപി) രംഗത്തെത്തിയിട്ടുണ്ട്.ഇത് ജനഹിതത്തെ അട്ടിമറിക്കലാണെന്നും ബിജെപി നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുമെന്നുമാണ് ബിജെപി ഇതര പാര്‍ട്ടികളുടെ വാദം. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ കേന്ദ്രഭരണ പ്രദേശത്തെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിന് ശേഷമാണ് ലെഫ്.ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം പ്രാബല്യത്തില്‍ […]

ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞടുപ്പ് ഫലം: വമ്പന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ്

ഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രണ്ടിടങ്ങളിലും കോണ്‍ഗ്രസിന് മുന്നേറ്റം. ജമ്മുകശ്മീരിലും ഹരിയാനയിലും കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ് സഖ്യം മുന്നേറുകയാണ്. കശ്മീരില്‍ കോണ്‍ഗ്രസ്-എന്‍സി 40, ബിജെപി-30,പിഡിപി-2, മറ്റുള്ളവ 10 എന്നിങ്ങനെയാണ് കണക്കുകള്‍. ഹരിയാനയില്‍ കോണ്‍ഗ്രസ് 74, ബിജെപി 11, മറ്റുള്ളവ-5 എന്നിങ്ങനെയാണ് ലീഡ്. കര്‍ഷക രോഷം വലിയ രീതിയില്‍ ബാധിച്ച ഹരിയാനയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് ഹരിയാനയില്‍ വന്‍ മുന്നേറ്റമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജമ്മു കശ്മീരിലും വലിയ […]