November 21, 2024

ജാവലിന്‍ ത്രോയിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്ര

പാരിസ്: പാരിസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി നീരജ് ചോപ്ര. രാജ്യത്തിനായി ഓരോ മെഡല്‍ നേടുമ്പോഴും തനിക്ക് സന്തോഷമുണ്ടെന്നാണ് പ്രതികരിച്ചത്. എന്നാല്‍ ഇന്ന് തന്റെ ദിവസമല്ലെന്നും ഇന്ന്് അര്‍ഷാദിന്റെ ദിവസമാണെന്നും താന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതായും പറഞ്ഞു. ഇപ്പോള്‍ തന്റെ മികവ് മെച്ചപ്പെടുത്തേണ്ട സമയമാണ്.ഇക്കാര്യത്തില്‍ കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തണമെന്നും നീരജ് പറഞ്ഞു. Also Read ; ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടേയും സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു ; മുഹമ്മദ് യൂനുസിന് ആശംസയറിയിച്ച് നരേന്ദ്രമോദി […]

പാരിസ് ഒളിമ്പിക്‌സ് ; ജാവലിന്‍ ത്രോ പുരുഷ വിഭാഗം ഫൈനലില്‍ ഇടം പിടിച്ച് നീരജ് ചോപ്ര

പാരിസ്: പാരിസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യതാ റൗണ്ട് മത്സരത്തിലെ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 89.34 മീറ്റര്‍ ദൂരം ജാവലിന്‍ എത്തിച്ചു. ഫൈനലില്‍ കടക്കാനുള്ള ദൂരം 84 മീറ്ററാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് പാരിസിലെ യോഗ്യത മത്സരത്തില്‍ കുറിക്കപ്പെട്ടത്. ടോക്കിയോയില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കുമ്പോള്‍ 87.58 മീറ്ററായിരുന്നു നീരജ് ജാവലിന്‍ എത്തിച്ച ദൂരം. Also Read ; ദുരന്തബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങില്ല, […]