October 18, 2024

ലൈഗിംകാതിക്രമ കേസ് : പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും

ന്യൂഡല്‍ഹി: ലൈഗിംകാതിക്രമ കേസില്‍ പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും.നേരത്തെ കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു.കേസില്‍ നേരത്തെ പ്രജ്ജ്വല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബെംഗളൂരു കോടതി തള്ളിയിരുന്നു. Also Read ; വോള്‍വ്‌സിനെ നിലംപരിശാക്കി മാഞ്ചസ്റ്റര്‍ സിറ്റി : കിരീട പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ല..! ലൈംഗികാതിക്രമകേസില്‍ അന്വേഷണം നേരിട്ടതിന് പ്രജ്ജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടന്നിരുന്നു. ചോദ്യം ചെയ്യലിനായി 24 മണിക്കൂറിനകം ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും സ്ഥലത്തില്ലാത്തതിനാല്‍ ഹാജരാകാനാകില്ലെന്നായിരുന്നു […]

പ്രജ്വല്‍ രേവണ്ണയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ, പ്രജ്വലിനെ സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ് കോര്‍കമ്മറ്റി

ബെംഗളൂരു: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ ജെഡിഎസ് നേതാവും ഹാസന്‍ എം പിയുമായ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.നയതന്ത്ര മാര്‍ഗത്തിലൂടെ പ്രജ്ജ്വലിനെ നാട്ടിലെത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. Also Read ; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിനായി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ല: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം രേവണ്ണയ്ക്ക് നോട്ടീസ് അയച്ചത്.കേസ് […]

ലൈംഗികാരോപണം: ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്പെന്‍ഡ് ചെയതു

ബെംഗളൂരു: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജെ.ഡി.എസ്. എം.പി.യും ഹാസന്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. സസ്‌പെന്‍ഷന്‍ കാലയളവ് എസ്ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. തുടര്‍ നടപടികള്‍ ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്നും ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. Also Read ;കെനിയയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്നു; 17 കുട്ടികള്‍ അടക്കം 45 പേര്‍ കൊല്ലപ്പെട്ടു പ്രജ്വല്‍ […]

സി കെ നാണുവിനെ ജെ ഡി എസില്‍ നിന്ന് പുറത്താക്കി ദേവഗൗഡ

ബെംഗളുരു: ജെ ഡി എസ് ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബെംഗളുരുവിലെ ജെ പി ഭവനില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ദേശീയ പ്രസിഡന്റ് പദവിയിലിരിക്കെ സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാണുവിനെ പുറത്താക്കിയതെന്ന് എച്ച് ഡി ദേവഗൗഡ അറിയിച്ചു. സി എം ഇബ്രാഹിം സി കെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിര്‍ത്തിയതെന്നും ദേവഗൗഡ പറഞ്ഞു. ഈ മാസം 11ന് സി കെ നാണു ദേശീയ […]

കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പുറത്താക്കി, കുമാരസ്വാമി പുതിയ അധ്യക്ഷന്‍

ബെംഗളുരു: എന്‍ ഡി എ സഖ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കര്‍ണാടക ജെ ഡി എസില്‍ വന്‍ ട്വിസ്റ്റ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ സ്ഥാനത്ത നിന്ന് പുറത്താക്കി. എച്ച് ഡി കുമാരസ്വാമിയാണ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്‍ ഡി എയില്‍ ജെ ഡി എസ് ചേരില്ലെന്നു സി എം ഇബ്രാഹിം പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടായിരുന്നു ഈ പരസ്യപ്രഖ്യാപനം. ഇതിന് […]