• India

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം: ജോ ബൈഡന്‍ ഇസ്രായേലും ജോര്‍ദാനും സന്ദര്‍ശിക്കും

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം ഒരു വലിയ പ്രാദേശിക സംഘര്‍ഷത്തിലേക്ക് വ്യാപിക്കുമെന്ന ആശങ്കകള്‍ വര്‍ധിച്ചതിനാല്‍, ഇസ്രായേല്‍, അറബ് നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേലിലേക്കും ജോര്‍ദാനിലേക്കും പോകും. ഗാസ മുനമ്പിലെ മാനുഷിക സാഹചര്യം കൂടുതല്‍ വഷളാകുകയും 141 ചതുരശ്ര മൈല്‍ (365 ചതുരശ്ര കിലോമീറ്റര്‍) പ്രദേശത്ത് ഹമാസിനെ വേരോടെ പിഴുതെറിയാന്‍ സാധ്യമായ കര ആക്രമണത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബൈഡന്റെ ഇസ്രായേലിലേക്കുള്ള യാത്ര യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പ്രഖ്യാപിച്ചത്. […]