എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യംചെയ്യും
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എന്‍ എം വിജയന് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എന്നാല്‍ എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വ്യക്തതയില്ല. മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയില്‍ ഇന്നലെ അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അതേസമയം, ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. […]