November 21, 2024

സത്യപ്രതിജ്ഞാ ചടങ്ങില്‍ ചിലവായത് അഞ്ച് ലക്ഷം രൂപ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെലവായ തുക അഞ്ച് ലക്ഷം രൂപ. പുതിയ മന്ത്രിമാരായ കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും വെള്ളിയാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനടക്കം മറ്റ് മന്ത്രിമാരും രാജ്ഭവനില്‍ എത്തിയിരിന്നു. കടന്നപ്പള്ളിയ്ക്ക് രജിസ്‌ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് എന്നീ വകുപ്പുകളാണ് ലഭിച്ചത്. ഗണേഷ് കുമാറിന് റോഡ് ഗതാഗതം, മോട്ടോര്‍ […]

തുറമുഖ വകുപ്പ് സി പി എം ഏറ്റെടുത്തു, സിനിമ വകുപ്പ് ഗണേഷിനില്ല, കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷനും പുരാവസ്തുവും, മറ്റ് വകുപ്പുകളില്‍ മാറ്റമില്ല

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഗണേഷ് കുമാര്‍ ഗതാഗത വകുപ്പു തന്നെ കൈകാര്യം ചെയ്യും. രജിസ്‌ട്രേഷന്‍-പുരാവസ്തു വകുപ്പാണ് കടന്നപ്പള്ളി രാമചന്ദ്രന്. അതേസമയം, തുറമുഖ വകുപ്പ് സി പി എം ഏറ്റെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവനാണ് തുറമുഖ വകുപ്പിന്റെ ചുമതല. വിഴിഞ്ഞം തുറമുഖം സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായതിനാല്‍ തുടര്‍നടപടികള്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ പ്രശ്‌നമില്ലാത്ത തരത്തില്‍ മുന്നോട്ടു കൊണ്ടു പോകുവാനാണ് വകുപ്പ് സി പി എം […]

ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഇന്ന് അധികാരമേല്‍ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിക്കും. കേരളാ കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് നേതാവ്കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരായിരുന്ന അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവെച്ച ഒഴിവിലാണ് ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പളളിയും മന്ത്രിമാരാകുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. രാജ്ഭവനില്‍ വൈകുന്നേരം 4മണിക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്ഭവന്‍ വളപ്പില്‍ പ്രത്യേകം […]

അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി ഐ എന്‍ എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയും ഗതാഗതവകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ഇടതുമുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് രാജി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. ഇരുവര്‍ക്കും പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബി യിലെ ഗണേഷ്‌കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും. ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭ പുന:സംഘടനയില്‍ അന്തിമ തീരുമാനമുണ്ടാകും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ […]

മൂന്ന് മന്ത്രിമാരെ ഒഴിവാക്കി നവകേരള സദസ്സിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്

കണ്ണൂര്‍: സര്‍ക്കാരിന്റെ നവകേരള സദസിന്റെ ഫ്‌ളക്‌സ് ബോര്‍ഡില്‍ നിന്നും മൂന്ന് മന്ത്രിമാരെ ഒഴിവാക്കി പ്രചരണം. മന്ത്രിമാരായ ആന്റണി രാജുവും എ കെ ശശീന്ദ്രനും അഹമ്മദ് ദേവര്‍കോവിലുമാണ് പ്രചരണ ബോര്‍ഡില്‍ നിന്ന് പുറത്തായത്. ബോര്‍ഡ് അച്ചടിച്ചവര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നാണ് സംഭവത്തില്‍ എംഎല്‍എയുടെ ഓഫീസ് വിശദീകരണം നല്‍കിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മന്ത്രിസഭാ പുനഃസംഘടനയിലൂടെ പുതിയതായി മന്ത്രിയാകേണ്ട കടന്നപ്പള്ളി രാമചന്ദ്രന്റെ മണ്ഡലത്തിലാണ് സംഭവം. അതിനാല്‍ തന്നെ പുനഃസംഘടനയിലൂടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നവരെയാണ് ഒഴിവാക്കിയതെന്ന […]