September 8, 2024

കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായിക്ക് 1.75 ലക്ഷം രൂപ ഓണറേറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായ പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിക്ക് ഓണറേറിയവും ഓഫീസ് ചെലവും അനുവദിച്ച് സര്‍ക്കാര്‍. 1.75 ലക്ഷം രൂപ ഓണറേറിയവും ഓഫീസ് ചെലവായി 25000 രൂപയുമാണ് അനുവദിച്ചത്. കലാമണ്ഡലം റജിസ്ട്രാറുടെ അപേക്ഷപ്രകാരമാണ് ഈ നടപടിയെന്ന് സാംസ്‌കാരിക വകുപ്പിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. 2022 ഡിസംബറിലാണ് മല്ലിക സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ചത്.ചാന്‍സലറുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വിവാദമുണ്ടായിരുന്നു. പദവിയില്‍ തുടരാന്‍ സാരാഭായിക്ക് 3 ലക്ഷം രൂപ പ്രതിഫലം നല്‍കണമെന്ന വിവരം ചോര്‍ന്നതുമായി […]

ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസ് ; സത്യഭാമ കോടതിയില്‍ ഹാജരായി

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസില്‍ നൃത്താധ്യാപിക സത്യഭാമ കോടതിയില്‍ ഹാജരായി.തിരുവനന്തപുരം നെടുമങ്ങാട് എസ് സി എസ് ടി കോടതിയിലാണ് ഹാജരായത്.കേസ് ഉച്ചയ്ക്ക് ശേഷമാണ് പരിഗണിക്കുന്നത്.സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. Also Read ; വീടെന്ന സ്വപ്‌നം ബാക്കിയാക്കി ബിനോയ് മടങ്ങി ; ആ സ്വപ്‌നം സാധ്യമാക്കി നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും […]

കേരള കലാമണ്ഡലം പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

ചെറുതുരുത്തി : കേരള കലാമണ്ഡലത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് വിജയിച്ചവര്‍ക്കും 2024 ജൂണ്‍ ഒന്നിന് 20 വയസ് കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം ഇളവ് ലഭിക്കും.അപേക്ഷയും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും കലാമണ്ഡലം വെബ്‌സൈറ്റില്‍ നിന്ന് www.kalamandalam.ac.in ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 25 വരെ സ്വീകരിക്കും.അപേക്ഷകള്‍ നിശ്ചിത തിയതിക്കുള്ളില്‍ രജിസ്ട്രാറുടെ പേരില്‍ തപാലില്‍ അയക്കണം.കൂടാതെ അപേക്ഷകര്‍ക്ക് അഭിമുഖപരീക്ഷ ഉണ്ടായിരിക്കുന്നതാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ […]