January 8, 2025

കലാപൂരം അവസാന റാപ്പില്‍ ; സ്വര്‍ണക്കപ്പില്‍ ആര് മുത്തമിടും? 965 പോയിന്റുമായി തൃശൂര്‍ മുന്നില്‍

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത് ആര് എന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇനി വെറും 10 മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 965 പോയിന്റുമായി തൃശൂരാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്. തൊട്ടു പിന്നാലെ 961 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരും പാലക്കാടും രണ്ടാസ്ഥാനത്തും പിന്നാലെ 959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. അതേസമയം സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം കാര്‍മെല്‍ ഹയര്‍ […]

അനന്തപുരിയില്‍ കലാപൂരം തുടരുന്നു ; സ്വര്‍ണക്കപ്പിനായി കണ്ണൂരും തൃശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: 63ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം നാളും വീറും വാശിയും വിടാതെ വിദ്യാര്‍ത്ഥികള്‍. കോഴിക്കോടും തൃശൂരും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം. രണ്ട് ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ കണ്ണൂര്‍ 449 പോയിന്റും തൃശൂര് 448 പോയിന്റും കോഴിക്കോട് 446 പോയിന്റും കരസ്ഥമാക്കി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് തുടരുകയാണ്. പാലക്കാടാണ് നാലാം സ്ഥാനത്തുള്ളത്. Also Read ; നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി അതേസമയം സ്‌കൂളുകളില്‍ 65 പോയിന്റുമായി തിരുവനന്തപുരം […]

രണ്ടാം ദിനവും ആവേശമായി കലാപൂരം ; വേദികള്‍ സജീവമാക്കി മത്സരങ്ങള്‍ തുടരുന്നു

തിരുവനന്തപുരം: 63ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും വീറും വാശിയും ഒട്ടും ചോരാതെ വിദ്യാര്‍ത്ഥികള്‍. ഇന്ന് വേദികളില്‍ അരങ്ങേറിയത് ജനപ്രിയ മത്സരങ്ങളാണ്. 25 വേദികളിലായി 249 ഇനങ്ങളാണ് മത്സരത്തിനുള്ളത്. അതില്‍ 57 ഇനങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. വേദികളെ സജീവമാക്കി ഇപ്പോഴും മത്സരം തുടരുകയാണ്. ഞായറാഴ്ചയായതിനാല്‍ തന്നെ ഇന്നലേത്തെക്കാള്‍ തിരക്കുണ്ടായിരുന്നു സദസില്‍. Also Read ; എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം ; ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു ഹൈസ്‌കുള്‍ വിഭാഗം ഒപ്പന, ഹയര്‍സെക്കന്ററി വിഭാഗം തിരുവാതിര കളി, […]

കലാപൂരം രണ്ടാം നാള്‍ ; സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് മത്സരിച്ച് തൃശൂരും കോഴിക്കോടും കണ്ണൂരും

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആവേശജ്ജ്വലമായ പോരാട്ടം രണ്ടാം ദിവസത്തില്‍. ഇന്ന് വേദിയിലെത്തുന്നത് ജനപ്രിയ ഇനങ്ങള്‍. ഒഴിവു ദിവസം ആയതിനാല്‍ തന്നെ വേദികളില്‍ ഇന്ന് കാണികള്‍ നിറയുമെന്നാണ് പ്രതീക്ഷ. അതേസമയം സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും കണ്ണൂരും തൃശൂരും. Also Read ; തൃശൂര്‍ പൂരം കലക്കല്‍ വിവാദം: പോലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് 57 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഉദ്ഘാടനം ദിവസം സമയക്രമം പാലിക്കാതെയാണ് പല […]

കലാപൂരത്തിനൊരുങ്ങി തലസ്ഥാനം ; 25 വേദികളിലായി 249 മത്സരയിനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലാപൂരത്തിനൊരുങ്ങി തലസ്ഥാനം. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് തലസ്ഥാനത്ത് തുടങ്ങും. കലോത്സവത്തിന്റെ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന നൃത്തത്തില്‍ 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തോടെ വേദികളുണരും.   അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി 249 മത്സരയിനങ്ങളാണ് ഇത്തവണയുള്ളത്. കലാപൂരത്തിന്റെ ആദ്യ ദിവസമായ ഇന്ന് ഹയര്‍ […]