September 8, 2024

‘ഞങ്ങള്‍ക്കും വേണം ഹേമ കമ്മിറ്റി പോലെ ഒരു കമ്മിറ്റി’ ; മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കന്നഡ സിനിമാ സംഘടനയുടെ കത്ത്

കര്‍ണാടക : മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ മറ്റ് അന്യഭാഷാ സിനിമാ മേഖലയും അവര്‍ക്കും ഇത്തരത്തിലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ കന്നഡ സിനിമാ മേഖലയിലും ഒരു കമ്മിറ്റി വേണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. ഈ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കത്തയച്ചിരിക്കുകയാണ് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി […]

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വന്ന മാലാഖ; രാം ചരണിന്റെയും ഉപാസന കൊനിഡെലയുടെയും മകള്‍ ക്ലിന്‍ കാരയ്ക്ക് ഒന്നാം പിറന്നാള്‍

തെന്നിന്ത്യന്‍ താരം രാം ചരണിന്റെയും ഉപാസന കൊനിഡെലയുടെയും മകള്‍ ക്ലിന്‍ കാരയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഉപസാന ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മകള്‍ക്കായി കാത്തിരുന്ന നാളുകളെ കുറിച്ചും ശേഷം മകള്‍ ജീവിത്തിലുണ്ടാക്കിയ സന്തോഷത്തെ കുറിച്ചും രാം ചരണും ഉപാസനയും മുത്തച്ഛന്‍ ചിരഞ്ജീവിയും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. എല്ലാവരും ആ രാജകുമാരിയെ മാറോട് ചേര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നാണ് ചിരിഞ്ജീവി ഓര്‍മ്മകള്‍ പങ്കുവെച്ചത്. Also Read ; കേരള ബിവറേജ് കോര്‍പ്പറേഷനില്‍ ജോലി എട്ട് മാസം ഒരു കാറ്റ് […]

രേണുകാസ്വാമിയുടെ കുടുംബത്തിനും ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി കിട്ടണം ,ഈ കേസില്‍ നീതി വിജയിക്കണം ; കന്നഡ സൂപ്പര്‍താരം ദര്‍ശന്റെ അറസ്റ്റില്‍ കിച്ചാ സുദീപ് പറയുന്നു.

രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലായതിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര. ദര്‍ശന്‍ രണ്ടാം പ്രതിയും. പവിത്ര ഗൗഡയുടെ നിര്‍ദേശപ്രകാരമാണ് ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇരുവരുടേയും അറസ്റ്റുമായി ബന്ധപ്പെട്ട് കന്നഡയിലെ മറ്റൊരു സൂപ്പര്‍താരമായ കിച്ചാ സുദീപിന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്. Also Read ;പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക് കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ […]

കൊലപാതകക്കേസ് ; കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍

ബെംഗളൂരു: രേണുക സ്വാമിയെന്ന വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍.മൈസൂരുവിലെ ഫാം ഹൗസില്‍ നിന്നാണ് ദര്‍ശനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ദര്‍ശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. Also Read ; ലോകകപ്പ് യോഗ്യതാ മത്സരം ; ഖത്തറിനെ നേരിടാന്‍ ടീം ഇന്ത്യ, ഛേത്രിയില്ലാത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകം കഴിഞ്ഞ ദിവസമാണ് രേണുക സ്വാമിയെ ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിലുള്ള ഒരു പാലത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ മരണം […]