കണ്ണൂര്‍ കളക്ടറും എഡിഎം നവീന്‍ ബാബുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ മൊഴി

തിരുവനന്തപുരം: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനും എഡിഎം നവീന്‍ ബാബുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴി. കളക്ടര്‍ അവധി നല്‍കാത്തതിലടക്കം നവീന്‍ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മൊഴി നല്‍കിയത്. നവീന്‍ ബാബു തന്നോട് തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞതായാണ് എഴുതി നല്‍കിയെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ കളക്ടര്‍ വിശദീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘എനിക്കേറ്റവും പ്രിയപ്പെട്ട എഡിഎം’ എന്നായിരുന്നു […]

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം. പെട്രോള്‍ പമ്പ് വിഷയത്തിലും യാത്രയയപ്പിലും ഗൂഢാലോചന സംശയിക്കുന്നതായി കണ്ണൂരില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് കുടുംബം മൊഴി നല്‍കി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. Also Read; കൊടകര കുഴല്‍പ്പണക്കേസ്: ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി നവീന്‍ ബാബു വിളിച്ചതാരൊക്കെയാണെന്ന് വ്യക്തത വരുത്താനായി നവീന്‍ ബാബുവിന്റെ കോള്‍ ലിസ്റ്റിന്റെ കോപ്പിയുമായാണ് അന്വേഷണസംഘം എത്തിയത്. മൊഴിയെടുത്തതിനുശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് […]

‘ആണാണെന്ന് പറഞ്ഞാല്‍ ആണത്തം വേണം’; കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലാണ് സുധാകരന്റെ വിമര്‍ശനം. കളക്ടര്‍ എന്തിനാണ് ദിവ്യയെ സംസാരിക്കാന്‍ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണമെന്നും സുധാകരന്‍ വിമര്‍ശിച്ചു. Also Read; നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; വൈകീട്ട് അഞ്ചുമണി വരെ ചോദ്യം ചെയ്യും പി പി ദിവ്യക്ക് കളക്ടര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും […]

ദിവ്യക്ക് ഇന്ന് നിര്‍ണായകം ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിര്‍ണായകം. റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നല്‍കിയത്. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെയും പ്രശാന്തന്റെയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. Also Read; കൊടകര കുഴല്‍പ്പണ കേസ് ; പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ട് : തിരൂര്‍ സതീഷ് അതേസമയം […]

മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ; എഡിഎമ്മിന്റെ യാത്രയയപ്പിലെ കാര്യങ്ങള്‍ വിശദീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത കളക്ടറുടെ മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അരുണ്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ രാത്രി 7 മണിക്ക് ശേഷം മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തിയാണ് കളക്ടര്‍ കണ്ടത്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.യാത്രയയപ്പില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് […]

എഡിഎമ്മിന്റെ മരണം ; കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുന്നു

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത കണ്ണൂര്‍ കളക്ട്രേറ്റിലെത്തി കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുക്കുന്നു. അതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് മുഖ്യപങ്കെന്ന് സിപിഎം നേതാവും നവീന്‍ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനന്‍ വീണ്ടും വിമര്‍ശിച്ചു. കളക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മോഹനന്‍ ഉന്നയിക്കുന്നത്. Also Read ; ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജയ്പൂരിൽ ഇറക്കി പത്തനംതിട്ട […]

എഡിഎം നവീന്‍ ബാബുവിന്റെ മരണം ; അന്വേഷണ ചുമതലയില്‍ നിന്ന് കളക്ടറെ മാറ്റി, പകരം ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ അന്വേഷിക്കും

കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കളക്ടറെ മാറ്റി. പകരം ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് അന്വേഷണ ചുമതല കൈമാറി. റവന്യൂ മന്ത്രി കെ രാജന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് കൈമാറിയത്.അതേസമയം സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ കളക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏല്‍പിച്ചത്. Also […]