സ്‌കൂള്‍ അവധിമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കാന്തപുരം, എല്ലാം കൂടിയാലോചനയിലൂടെ മാത്രമേ നടപ്പിലാക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി
കോഴിക്കോട്: സ്‌കൂള്‍ അവധിമാറ്റുന്നതില്‍ വിദ്യാഭ്യാസ മന്ത്രിയെ അനുകൂലിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. നല്ല ചൂടുള്ള മെയ് മാസവും മഴയുള്ള ജൂണ്‍ മാസവും ചേര്‍ത്ത് കുട്ടികള്‍ക്ക് അവധി കൊടുക്കുന്നതാണ് നല്ലതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. എല്ലാം കൂടിയാലോചിച്ച് ചെയ്യുന്നതിലൂടെ തര്‍ക്കവും സമരവും ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. കാരന്തൂര്‍ മര്‍കസില്‍ മര്‍കസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും സയന്‍സ് ലബോറട്ടറിയുടെയും ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കാന്തപുരം സ്‌കൂള്‍ അവധിമാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചത്. Also Read: നടുറോഡില്‍ […]