പ്രധാനമന്ത്രി കന്യാകുമാരിയില്‍ ; ആളും ബഹളവും ഇല്ലാതെ നിരത്തുകള്‍, കടലില്‍ സുരക്ഷയൊരുക്കി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും

കന്യാകുമാരി : സാധാരണയായി അവധിക്കാലത്തിന്റെ അവസാന ദിവസങ്ങളില്‍ തിരക്കില്‍ അമരാറുള്ള കന്യാകുമാരിയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും പോലീസുകാര്‍ മാത്രം. നിരത്തുകളില്‍ വാഹനങ്ങളോ, ആളുകളോ ഒന്നുമില്ല. എല്ലായിടത്തും തോക്കേന്തിയ പോലീസുകാര്‍ മാത്രം.അതോടൊപ്പം എല്ലായിടത്തും ചര്‍ച്ചാവിഷയമാകുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വരവും. ഇതിനു മുമ്പ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാന മന്ത്രി കന്യാകുമാരിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇക്കുറി മൂന്ന് ദിവസം അവിടെ തങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചങ്കിടിപ്പിക്കുന്നുണ്ട്. Also Read ; പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രധാനമന്ത്രിയുടെ വരവ് […]

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി

കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് മോദിയുടെ 45 മണിക്കൂര്‍ ധ്യാനം തുടങ്ങിയത്. കാവി വസ്ത്രം ധരിച്ച് ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി രാത്രി ചൂടുവെള്ളം മാത്രമാണ് കുടിച്ചത്. ധ്യാനത്തിനായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. പകരം ധ്യാനമണ്ഡപത്തില്‍ നിലത്താണ് പ്രധാനമന്ത്രി രാത്രി കഴിച്ചുകൂട്ടിയത്. പുലര്‍ച്ചെ സൂര്യോദയം കണ്ടശേഷം പ്രാര്‍ഥനയിലേക്ക് കടന്നു. നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡല്‍ഹിക്കു മടങ്ങും. Also Read; അരിവാള്‍ രോഗം ; അട്ടപ്പാടിയില്‍ […]

പ്രധാനമന്ത്രി കന്യാകുമാരിയിലെത്തി ; ഭഗവതി ക്ഷേത്ര ദര്‍ശനത്തിന് ശേഷം നാവികസേനയുടെ കപ്പലില്‍ വിവേകാനന്ദപ്പാറയിലേക്ക്

കന്യാകുമാരി: പ്രധാന മന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ എത്തി. ഇന്ന വൈകീട്ട അഞ്ചുമണിയോടെയാണ് പ്രധാനമന്ത്രി എത്തിയത്. മൂന്നുദിവസത്തെ ധ്യാനത്തിനായാണ് നരേന്ദ്ര മോദി കന്യാകുമാരിയില്‍ എത്തിയത്.മൂന്നുമണിയോടെ തിരുവനന്തപുരത്തെത്തിയ മോദി ഹെലികോപ്റ്ററിലാണ് കന്യാകുമാരിയിലേക്ക് എത്തിയത്. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ് പ്രധാന മന്ത്രി വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയത്. Also Read ; ഇടക്കാല ജാമ്യ കാലയളവ് നീട്ടണമെന്നാവശ്യം ; അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ ജൂണ്‍ ഒന്നിന് പരിഗണിക്കും കന്യാകുമാരിയിലെത്തിയ മോദി ജൂണ്‍ ഒന്നുവരെ ഇവിടെ ധ്യാനത്തിലിരിക്കും. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് […]

പരശുറാം എക്‌സ്പ്രസ് ഇനി മുതല്‍ കന്യാകുമാരിയിലേക്കും

മുംബൈ : മംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെ ഓടുന്ന പരശുറാം എക്‌സ്പ്രസ് ഇനി മുതല്‍ കന്യാകുമാരിയിലേക്ക് നീട്ടും.ജൂലായില്‍ റെയില്‍വേ പുതിയ ടൈംടേബിള്‍ പുറത്തിറക്കും. അതില്‍ ഈ മാറ്റം നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ പരശുറാമിലുള്ളത് 21 കോച്ചുകളാണ്.എന്നാല്‍ നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ 21 കോച്ചുകളേക്കാള്‍ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോളുള്ളത്.നാഗര്‍കോവിലില്‍ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പൂര്‍ത്തിയായിട്ടില്ല.ഇതേതുടര്‍ന്നാണ് ട്രെയിന്‍ കന്യാകുമാരിയിലേക്ക് നീട്ടി പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നത്.കൂടാതെ കന്യാകുമാരിയിലെ പ്ലാറ്റ്‌ഫോമുകളില്‍ 24 കോച്ച് വരെയുള്ള […]