അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്കാലികമായി അവസാനിപ്പിച്ചു ; ഡ്രഡ്ജര്‍ എത്തിച്ച ശേഷം തിരച്ചില്‍ തുടരും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് കണ്ടെത്താനുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ തിരച്ചില്‍ നടത്തില്ലെന്നാണ് വിവരം. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ച കാര്യം അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനോട് മഞ്ചേശ്വരം എംഎല്‍എ കെഎം അഷറഫ് അറിയിച്ചു. Also Read ; വനിതാ ഡോക്ടറുടെ കൊലപാതകം ; ഐഎംഎയുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു ഗംഗാവലി പുഴയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല […]

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ രണ്ട് ദിവസത്തിന് ശേഷം പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ രണ്ടു ദിവസത്തിന് ശേഷം വീണ്ടും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എകെഎം അഷറഫ് എംഎല്‍എ. കര്‍ണാടക ചീഫ് സെക്രട്ടറിയുമായി വെള്ളിയാഴ്ച എംഎല്‍എ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ പുഴയിലെ കുത്തൊഴുക്ക് കുറവുണ്ടെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തില്‍ തിരച്ചില്‍ തുടരാന്‍ ഈശ്വര്‍ മല്‍പ്പെയ്ക്ക് അനുമതി നല്‍കും.എന്നാല്‍ ഇപ്പോഴും പുഴയില്‍ സീറോ വിസിബിലിറ്റി ആണെന്ന് ഈശ്വര്‍ മല്‍പ്പെ പറഞ്ഞു. Also Read ; ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം […]

ഷിരൂരില്‍ കടലില്‍ കൂടി ഒഴുകുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ അപകടം നടന്ന അങ്കോല ഹൊന്നാവറിന് സമീപം കടലില്‍ ഒഴുകുന്ന നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനുള്‍പ്പെടെ മൂന്ന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയും കാണാതായിരുന്നു.ഈ പ്രദേശത്താണ് ഇപ്പോള്‍ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത ഈശ്വര്‍ മാല്‍പെയും സ്ഥിരീകരിച്ചിട്ടുണ്ട്. Also Read ; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ട്…ഇന്ത്യയില്‍ അഭയം […]

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് രാഹുല്‍ ഗാന്ധിയും കര്‍ണാടക സര്‍ക്കാരും ചേര്‍ന്ന് 100 വീടുകള്‍ വീതം നിര്‍മിച്ചു നല്‍കും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വീട് നഷ്ടപ്പെട്ട 100 പേര്‍ക്കാണ് രാഹുല്‍ ഗാന്ധി വീട് നിര്‍മിച്ച് നല്‍കുക. മുന്‍ വയനാട് എം പിയായ രാഹുല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വഴിയാണ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരം പങ്കുവെച്ചത്. Also Read ; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ […]

അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും

അങ്കോല: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കും. ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ തിരച്ചില്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ വ്യക്തമാക്കിയിരുന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും സംഘവും ഇന്ന് ഷിരൂരിലെത്തും. ഷിരൂരില്‍ ഇന്നും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനം സാഹചര്യം പരിശോധിച്ച ശേഷമായിരിക്കും. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ […]

അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജം ; കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ അര്‍ജുനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം അര്‍ജുന്റെ മൃതദേഹം ലഭിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. അര്‍ജുന്റെ മൃതദേഹം എന്ന തരത്തില്‍ ഷിരൂരില്‍ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ചിത്രം മറുഭാഗത്തെ മാടങ്കരി എന്ന ഗ്രാമത്തിലുള്ള സെന്നിഗൗഡ എന്ന സ്ത്രീയുടേതാണ്. Also Read ; ഇനിയുമെത്രപേര്‍? മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 286 കടന്നു ഷിരൂരില്‍ നിന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍ വീട്ടിലേക്ക് തിരിച്ചെത്തി. ഇന്ന് വൈകുന്നേരം വീണ്ടും ഷിരൂരിലേക്ക് […]

അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക് ; രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കേരള സര്‍ക്കാര്‍

ഷിരൂര്‍ : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പതിമൂന്നാം ദിവസവും തുടരുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘം ഇന്നും പുഴയിലറങ്ങും. ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വര്‍ മാല്‍പെ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നത്.ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താന്‍ ശ്രമിക്കും. Also Read ; പത്തിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍ ; ഉത്തരവിറക്കി രാഷ്ട്രപതി ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്ന് […]

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; ഇന്ന് നിര്‍ണായകം

ബെംഗളൂരു: അര്‍ജുനെ കണ്ടെത്താനായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്‌സ്‌കവേറ്ററും എത്തിച്ചിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം അല്‍പ്പസമയത്തിനുളളില്‍ ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. കേരളമാകെ കാത്തിരിക്കുന്നത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തി എന്ന വാര്‍ത്ത കേള്‍ക്കാനാണ്. ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തില്‍ കാബിനുളളില്‍ അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൗത്യസംഘം ആദ്യം പരിശോധിക്കുക. റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ […]

കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെത്തി ; സ്ഥിരീകരിച്ച് റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെത്തി. പുഴയോരത്തുനിന്ന് ഇരുപതുമീറ്ററോളം മാറിയാണ് ട്രക്ക് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഉടന്‍ പുറത്തെടുക്കണമെന്നും അതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കാര്‍വാര്‍ എസ്പിയും അറിയിച്ചു. Also Read ; 123 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 28 ദിവസം വാലിഡിറ്റി ; പുതിയ ജിയോ ഭാരത് 4ജി ഫോണുകള്‍ പുറത്തിറക്കി അംബാനി ഡീപ് സെര്‍ച്ച് […]

അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; പുതിയ സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് വിശദമായി പരിശോധന നടത്തും

ഷിരൂര്‍: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്. ഇന്നത്തെ തിരച്ചിലിനായി ആധുനിക സംവിധാനങ്ങള്‍ എത്തിച്ച് ഇന്നലെ സിഗ്‌നല്‍ കണ്ടെത്തിയ പുഴയിലെ മണ്‍കൂനയില്‍ വിശദ പരിശോധന നടത്തും. ആഴത്തില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം ഇന്ന് എത്തിക്കും. ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമര്‍ യന്ത്രം എത്തിച്ചിട്ടുണ്ട്. അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. […]