കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായവരില്‍ കോഴിക്കോട് സ്വദേശിയുമുണ്ടെന്ന്‌ സംശയം; 10 മൃതദേഹങ്ങള്‍ പുറത്തെടുത്തു

ബെംഗളുരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയില്‍ നിന്നുള്ള ജി പി എസ് സിഗ്നല്‍ അവസാനമായി ലഭിച്ചത് മണ്ണിനടിയില്‍ നടന്ന സ്ഥലത്തു നിന്നാണെന്നതാണ് സംശയത്തിന് കാരണം. അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. Also Read; കുടുംബ യാത്രയെന്ന വ്യാജേന കാറില്‍ കുഴല്‍പ്പണം കടത്ത്, വാഹനം പിന്തുടര്‍ന്ന് 20 ലക്ഷം പിടിച്ചെടുത്ത് പോലീസ് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് […]

കര്‍ണാടകയില്‍ രണ്ട് വയസുകാരന്‍ കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടുരുന്നു

വിജയപുര: കര്‍ണാടകയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടുരുകയാണ്. ഇണ്ടി താലൂക്കിലെ ലചായന്‍ ഗ്രാമത്തിലാണ് കുഴല്‍കിണറില്‍ കുട്ടി വീണത് കിണറിനുള്ളിലേക്ക് ഓക്സിജന്‍ നല്‍കുന്നുണ്ട്. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. Also Read ; വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം തലകീഴായി കുഴല്‍കിണറില്‍ വീണ കുട്ടി 16 അടി താഴ്ചയിലാണുള്ളതെന്ന് പോലീസ് പറഞ്ഞു. വീടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സമീപത്തെ കുഴല്‍കിണറില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. […]

കര്‍ണാടക ജെഡിഎസില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പുറത്താക്കി, കുമാരസ്വാമി പുതിയ അധ്യക്ഷന്‍

ബെംഗളുരു: എന്‍ ഡി എ സഖ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കര്‍ണാടക ജെ ഡി എസില്‍ വന്‍ ട്വിസ്റ്റ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ സ്ഥാനത്ത നിന്ന് പുറത്താക്കി. എച്ച് ഡി കുമാരസ്വാമിയാണ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്‍ ഡി എയില്‍ ജെ ഡി എസ് ചേരില്ലെന്നു സി എം ഇബ്രാഹിം പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷന്റെ തീരുമാനത്തിന് വിരുദ്ധമായിട്ടായിരുന്നു ഈ പരസ്യപ്രഖ്യാപനം. ഇതിന് […]