January 13, 2026

‘ഗോവിന്ദച്ചാമിക്ക് പകരം അമീറുള്‍ ഇസ്ലാം’; കരുനാഗപ്പള്ളി സിപിഎമ്മില്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎമ്മിനുള്ളിലെ വിഭാഗീയതയെ തുടര്‍ന്ന് ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അതൃപ്തി.വിഭാഗീയ പ്രശ്‌നങ്ങള്‍ കയ്യാങ്കളിയിലേക്ക് നീളുന്നത് പാര്‍ട്ടിക്ക് അവതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കി പരാതികള്‍ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ സേവ് സിപിഎം എന്ന പേരില്‍ കരുനാഗപ്പള്ളിയില്‍ നേതാക്കള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി ഒരുവിഭാഗം പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തി. Also Read ; കൊടകര കുഴല്‍പ്പണ കേസ് ; തുടരന്വേഷണത്തിന് അനുമതി, 90 ദിവസത്തിനുള്ളില്‍ […]

അമ്മക്കെതിരെ കേസ് ; വീട് വിട്ട് ഇറങ്ങിയത് അമ്മയുടെ ഉപദ്രവം കാരണമെന്ന് യുവതിയുടെ മൊഴി

കൊല്ലം: കൊല്ലെ കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി തൃശൂരിലെ ധ്യാന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്ത് പോലീസ്. അമ്മയുടെ ഉപദ്രവമാണ് താന്‍ വീട് വിട്ട് ഇറങ്ങാന്‍ കാരണമെന്ന് യുവതി കൊരട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പോലീസ് അമ്മക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം തന്നെ കൗണ്‍സിലിങിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി. Also Read ; പത്തനംതിട്ടയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ മുരിങ്ങൂര്‍ […]