January 15, 2026

ഓണാഘോഷ പരിപാടിയില്‍ യു പ്രതിഭയെ പങ്കെടുപ്പിച്ചു; യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം

ആലപ്പുഴ: ഓണാഘോഷത്തില്‍ സിപിഐഎം എംഎല്‍എ യു പ്രതിഭയെ പങ്കെടുപ്പിച്ചതിനെ ചൊല്ലി തര്‍ക്കം. വിഷയത്തില്‍ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തകര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സിഐഎമ്മുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ പ്രതിഭയെ ക്ഷണിച്ചതിനാണ് പാര്‍ട്ടിക്കിടയില്‍ അതൃപ്തി. ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം. കമ്മറ്റി പിരിച്ചുവിടാന്‍ ശ്രമിക്കുന്നത് പ്രവര്‍ത്തകരുടെ കേസിനെ കുറിച്ച് പോലും തിരക്കാത്തവരെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിമര്‍ശനം.

കുടുംബ വഴക്ക് കാരണം കായംകുളത്ത് ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

കായംകുളം: കായംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. രണ്ടാംകുറ്റി ദേശത്തിനകം കോളനിയില്‍ സാദിഖ് (40) ആണ് മരിച്ചത്. ജ്യേഷ്ഠന്‍ ഷാനവാസ് ആണ് കുത്തിയത്. കുടുംബ വഴക്ക് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം