October 18, 2024

ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് വരുന്നു; കൂടാതെ ബസില്‍ ടി.വി; KSRTCയില്‍ പരിഷ്‌കാരങ്ങള്‍ 5 മാസത്തിനകം

കൊല്ലം: യാത്രക്കാര്‍ ബസ് കാത്തുനിന്ന് ഇനി മുഷിയേണ്ടാ. ഓരോ റൂട്ടിലുമുള്ള കെ.എസ്.ആര്‍.ടി.സി. ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് വരുന്നു. സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് അടുത്തുവരുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വിവരങ്ങളും സീറ്റ് ഒഴിവുണ്ടോ എന്നതും ആപ്പിലൂടെ അറിയാന്‍ കഴിയും. Also Read ;സപ്ലൈക്കോയുടെ പേരില്‍ 7 കോടിരൂപയുടെ തട്ടിപ്പില്‍ അറസ്റ്റിലായത് മുന്‍ ഭക്ഷ്യമന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറി ജി.പി.എസ്. അധിഷ്ഠിതമായി ഓരോ ആറ് സെക്കന്‍ഡിലും വിവരങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം കൂടുതല്‍ വിപുലപ്പെടുത്തും. ബസിലെ ടിക്കറ്റ് വിതരണംമുതല്‍ […]

കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസര്‍ പരിശോധന : ഡ്രൈവര്‍മാര്‍ മുങ്ങുന്നു

കൊല്ലം: കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസര്‍ പരിശോധനയെ ഭയന്ന് ഡ്രൈവര്‍മാര്‍ മുങ്ങുന്നു.മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കെഎസ്ആര്‍ടിസി ഏര്‍പ്പാടാക്കിയതാണ് ബ്രീത്ത്അനലൈസര്‍. ഇതോടെ പല ഡിപ്പോയിലും സര്‍വീസുകള്‍ മുടങ്ങി.ഗതാഗത മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലും സര്‍വീസ് മുടങ്ങി. ബ്രീത്ത്അനലൈസറില്‍ പൂജ്യത്തിനുമുകളില്‍ റീഡിങ് കാണിച്ചാല്‍ സസ്‌പെന്‍ഷനാണ് ശിക്ഷ ഇതുകൊണ്ടാണ് ഡ്രൈവര്‍മാര്‍ ഡ്യൂട്ടിക്ക് എത്താത്തത്. ബ്രത്തലൈസര്‍ പരിശോധനയ്ക്ക് വിജിലന്‍സ് സംഘം എത്തുന്ന വിവരം അറിഞ്ഞാല്‍ തലേദിവസം മദ്യപിച്ച ഡ്രൈവര്‍മാര്‍ പോലും ഡ്യൂട്ടിക്ക് എത്താറില്ല.കാരണംപോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കല്‍’ പരിശോധനയില്‍, 100 […]

ഡ്രെവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഇന്ന് നിര്‍ണായക യോഗം; ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായി മന്ത്രിയുടെ ചര്‍ച്ച

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഇന്ന് നിര്‍ണായക യോഗം. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായുള്ള ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വൈകുന്നേരം മൂന്ന് മണിക്ക് ചര്‍ച്ച നടത്തും. പരിഷ്‌കാരത്തില്‍ ഇളവുകള്‍ ഉണ്ടായില്ലെങ്കില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധം തുടര്‍ന്നേക്കും. Also Read ; അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തി; കൂട്ടാളിയേയും പിടിച്ച് പോലീസ് രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്‌നത്തിലാണ് മന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെയുള്ള എതിര്‍പ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഉണ്ടായത്. […]

കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി; സെക്രട്ടേറിയറ്റ് മാര്‍ച്ചിനൊരുങ്ങി ബിഎംഎസ് യൂണിയന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി. ജീവനക്കാര്‍ക്ക് ഇതുവരെ ഏപ്രില്‍ മാസത്തെ ശമ്പളം ലഭിച്ചില്ല. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ഒറ്റത്തവണയായി തന്നെ ശമ്പളം നല്‍കുമെന്നായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഉറപ്പ്. എന്നാല്‍ അതും പാലിക്കപ്പെട്ടില്ല. ഇതോടെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ് ബിഎംഎസ്. Also Read ;സമരം തീര്‍ന്നെങ്കിലും വിമാനം പറക്കില്ല; അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ബിഎംഎസ് യൂണിയന്റെ […]

മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിദേശത്ത്; പിടിവാശിയില്‍ സര്‍ക്കാരും ഡ്രൈവിങ് സ്‌കൂളുകാരും, കുടുങ്ങിയത് അപേക്ഷകര്‍

ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നോ വിട്ടുവീഴ്ചയ്ക്ക് നീക്കമില്ല. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിദേശത്തായതിനാല്‍ സമവായചര്‍ച്ചയ്ക്കും വഴിതെളിഞ്ഞിട്ടില്ല. ഒരാഴ്ചകഴിഞ്ഞേ മന്ത്രി തിരിച്ചെത്തൂ. ബുധനാഴ്ചകളില്‍ ചില ആര്‍.ടി. ഓഫീസുകളില്‍മാത്രമാണ് ടെസ്റ്റുണ്ടാകുക. പ്രതിഷേധത്തെത്തുടര്‍ന്ന് അതും നടന്നില്ല. Also Read ; മാമാനിക്കുന്ന് ക്ഷേത്രത്തില്‍ ‘മറികൊത്തല്‍’ നടത്തി നടന്‍ മോഹന്‍ലാല്‍ വ്യാഴാഴ്ചയും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെടാനാണ് സാധ്യത. സ്വന്തം വാഹനങ്ങളുമായി വരുന്നവര്‍ക്ക് ടെസ്റ്റിനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം കാരണം 25,000 പേരുടെ അവസരമെങ്കിലും നഷ്ടമായിട്ടുണ്ട്. പ്രതിദിന […]

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ; സര്‍ക്കുലറിന് ഹൈക്കോടതി സ്റ്റേ ഇല്ല , മോട്ടോര്‍ വാഹന വകുപ്പിന് ആശ്വാസം

കൊച്ചി:ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് ആശ്വസമായി ഹൈക്കോടതി വിധി.സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല.സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിറക്കിയ ഹൈക്കോടതി സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു.കൂടാതെ ഡ്രൈവിങ് പരിഷ്‌കരണവുമായി മോട്ടോര്‍ വാഹന വകുപ്പിന് മുന്നാട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി. Also Read ; സംസ്ഥാനത്ത് ഉഷ്ണതരംഗ  ജാഗ്രത : പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ […]

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിനായി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ല: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവന്‍ ബലികൊടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലൈസന്‍സ് നിസ്സാരമായി നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. Also Read ;ഉയരങ്ങള്‍ കീഴടക്കി ഖത്തര്‍; ലോകത്തിലെ ആദ്യ 10 സമ്പന്ന രാഷ്ട്രങ്ങളില്‍ ഇന്നി ഖത്തറും ജനങ്ങള്‍ക്ക് വേണ്ടിയാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും […]

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി കെബി ഗണേശ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുറന്നകത്തുമായി മന്ത്രി കെബി ഗണേശ് കുമാര്‍ രംഗത്ത്. ഒരാള്‍ മാത്രമാണ് ബസ് കൈകാണിക്കുന്നതെങ്കിലും നിറുത്തണമെന്നും രാത്രി പത്തിനുശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കിവിടരുതെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെടുന്നുണ്ട്. റോഡിലൂടെ ബസ് ഓടിക്കുമ്പോള്‍ മറ്റുചെറുവാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്ന ഉപദേശവും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. Also Read ; കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത് കെഎസ്ആര്‍ടിസിയുടെ […]

അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി ഐ എന്‍ എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയും ഗതാഗതവകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ഇടതുമുന്നണിയിലെ മുന്‍ധാരണപ്രകാരമാണ് രാജി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. ഇരുവര്‍ക്കും പകരം കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് ബി യിലെ ഗണേഷ്‌കുമാര്‍ എന്നിവര്‍ മന്ത്രിമാരാകും. ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭ പുന:സംഘടനയില്‍ അന്തിമ തീരുമാനമുണ്ടാകും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ […]