ബാനര്‍ മറച്ച് പ്രതിഷേധം; കയര്‍ത്ത് സ്പീക്കര്‍, വി.എന്‍. വാസവന്റെ രാജിയില്‍ ഉറച്ച് പ്രതിപക്ഷം, നിയമസഭ കലുഷിതം
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ നാലാം ദിവസവും പ്രതിപക്ഷ ബഹളം. ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ തടസ്സപ്പെട്ടു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇരിപ്പിടത്തിലേക്ക് എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണെന്ന് അറിയിച്ചു. സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ കൊണ്ട് മറച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അനുസരിച്ചില്ല. ഭൂട്ടാന്‍ വാഹനക്കടത്ത്; സിനിമാ താരങ്ങളെ ഇഡി ചോദ്യം ചെയ്യും ചാണ്ടി […]