ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ വെളിച്ചെണ്ണ

തിരുവനന്തപുരം: ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍. കേരളത്തിന്റെ പേരില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ബ്രാന്‍ഡിങ് വരും. കേരള ബ്രാന്‍ഡ് എന്ന പേരില്‍ ഒരു ബ്രാന്‍ഡ് ഉടന്‍ ഉണ്ടാകുമെന്നും വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ വാക്കുകള്‍. Also Read ; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ലോകത്തിന് മുന്നില്‍ കേരളത്തിന് സ്വീകാര്യതയുണ്ട്. ആ സ്വീകാര്യതയെ ഉത്പന്നങ്ങളുടെ വിപണനത്തിന് സഹായകമായ രീതിയില്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വെളിച്ചെണ്ണക്ക് ബ്രാന്‍ഡിംഗ് ഏര്‍പ്പെടുത്തും. […]