November 21, 2024

വീണ്ടും കടുത്ത് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് വീണ്ടും ശക്തമാകുന്നു. പി ആര്‍ വിവാദത്തില്‍ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. പി ആര്‍ ഏജന്‍സിക്കും വിവാദ അഭിമുഖം നല്‍കിയ പത്രത്തിനും എതിരെ നിയമനടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ചൂണ്ടിക്കാട്ടി ആരോപണം കടുപ്പിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. മലപ്പുറത്തിനെതിരായ വിവാദ പ്രസ്താവനയില്‍ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ കടുത്ത […]

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ , രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നിലപാട് കടുപ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് നല്‍കാനാണ് ഗവര്‍ണറുടെ നീക്കം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം പിന്‍വലിച്ച് ഹിന്ദു പത്രം വിശദീകരണം നല്‍കിയിരുന്നുവെങ്കിലും ഈ വിഷയത്തെ വിടാന്‍ ഗവര്‍ണര്‍ ഒരുക്കമല്ല എന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിലേക്ക് ഈ വിഷയങ്ങള്‍ എത്തുമെന്നാണ്  രാഷ്ട്രീയ കേരളം കരുതുന്നത്. Also Read ; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്‍വര്‍ എത്തിയത് ഡിഎംകെ ഷാള്‍ […]

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്‍വര്‍ എത്തിയത് ഡിഎംകെ ഷാള്‍ അണിഞ്ഞ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കേരള പോലീസ് സോനയ്ക്കുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. നിയമസഭാ സമ്മേളനത്തിനി പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അന്‍വര്‍ വീണ്ടും വിമര്‍ശനമുന്നയിച്ചത്. ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ വേണ്ടിയാണ്. വേണ്ടിവന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ […]

സിദ്ധാര്‍ത്ഥന്റെ മരണം; കടുത്ത നടപടിയുമായി ഗവര്‍ണര്‍

കോഴിക്കോട്: പൂക്കോട് സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ഇതിനുപുറമെ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ ഉള്ള മുന്‍ ഡീന്‍ എം. കെ. നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. ആര്‍.കാന്തനാഥനും എതിരെ കൂടുതല്‍ നടപടിക്കും നീക്കമുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. […]

കേരളാ നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു; ഗവര്‍ണര്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി

തിരുവനന്തപുരം: കേരളാ നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടിയില്‍ ഗവര്‍ണര്‍ക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ബില്ലുകള്‍ തടഞ്ഞുവച്ചതിനെതിരെ കേരളം നല്‍കിയ ഹര്‍ജിയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രീംകോടതി നോട്ടീസ് നല്‍കിയത്. കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സമാനമായ ഹര്‍ജിയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നിയമസഭ […]