ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ ഗേറ്റില്‍ കോര്‍ത്ത നിലയില്‍ അജ്ഞാത മൃതദേഹം ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: ഹൈക്കോടതിക്ക് സമീപത്തുള്ള മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മംഗളവനത്തിന്റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത് വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു. Also Read ; വിസ നിയമത്തില്‍ അടിമുടി മാറ്റവുമായി കുവൈത്ത് ; പ്രധാനപ്പെട്ട മാറ്റങ്ങള്‍ അറിയാം… സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്‌കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള […]

മുനമ്പം ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയെന്ന് ഹൈക്കോടതി

കൊച്ചി : മുനമ്പം വഖഫ് ഭൂമി തര്‍ക്കം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണെന്ന് ഹൈക്കോടതി. മുനമ്പത്തെ തര്‍ക്കഭൂമി ഫറൂഖ് കോളേജ് അധികൃതരില്‍ നിന്ന് തങ്ങളുടെ പൂര്‍വീകര്‍ വാങ്ങിയാതാണെന്നും ഇതിന്‍മേലുള്ള നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അതേസമയം വഖഫ് നോട്ടീസിന്‍മേലുള്ള തുടര്‍ നടപടികളില്‍ നിന്ന് മുനമ്പത്തുകാര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ താല്‍കാലിക സ്റ്റേ അനുവദിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. Also Read ; ‘സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍ […]

വഴിതടഞ്ഞുള്ള സിപിഎം സമ്മേളനം ; പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

തിരുവനന്തപുരം : വഞ്ചിയൂരില്‍ റോഡടച്ച് സിപിഎം സമ്മേളനം നടത്തിയതില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. സംഭവത്തില്‍ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് കോടതി ചോദിച്ചു. പാതയോരങ്ങളില്‍പ്പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്കുള്ളപ്പോഴാണ് വഞ്ചിയൂരില്‍ പ്രധാനവഴി പൂര്‍ണമായും അടച്ചുകൊണ്ട് സി.പി.എമ്മിന്റെ സമ്മേളനം നടന്നത്. Also Read ; പാലക്കാട് ആരും പരാതി പറഞ്ഞതായി കേട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മരട് സ്വദേശിയായ പ്രകാശന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഡി.ജി.പി എന്നിവരെ […]

ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനം ; ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ ദിലീപിന്റെ വിഐപി സന്ദര്‍ശനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ ഇന്നലെ പരിഗണിക്കേണ്ട ഹര്‍ജിയായിരുന്നു പക്ഷേ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.അതേസമയം വിഷയത്തില്‍ വീഴ്ച സ്ഥിരീകരിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. Also Read ; കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു ‘വിവാദ പരിഗണന’യില്‍ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടിവ് ഓഫീസര്‍ ഹൈക്കോടതിയെ ഇന്ന് അറിയിക്കും. […]

എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കിയതിലെ തര്‍ക്കം ; മധ്യസ്ഥ ചര്‍ച്ച പരാജയം

തിരുവനന്തപുരം: എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കിയതിലെ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ഇക്കാര്യം ഇരുപക്ഷവും സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. Also Read ; മുനമ്പം വിഷയത്തില്‍ അന്തിമ തീരുമാനം സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റേത്; പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സാദിഖലി ശിഹാദ് തങ്ങള്‍ എംഎം ലോറന്‍സിന്റെ പെണ്‍മക്കളുടെ അപ്പീല്‍ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് എസ് മനു എന്നിവര്‍ […]

നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം വരുമോ?ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് നാല്‍പ്പത്തിയൊന്നാമതായിട്ടാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജിക്കാരി. നിലവില്‍ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും നവീന്റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. Also Read ; ദി […]

‘ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗം’ ; വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നടത്തിയ ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദുരന്ത മേഖലയിലെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ മാത്രമാണോ പ്രതിഷേധിക്കാനുള്ള ഏക സമര മാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു. Also Read ; തുടര്‍ച്ചയായ മൂന്നാം മാസവും ബിഎസ്എന്‍എല്ലിലേക്കുള്ള ആളുകളുടെ ഒഴുക്ക് തുടരുന്നു അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. വലിയ ദുരന്തം സംഭവിച്ച […]

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി നിര്‍ദേശ പ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം

തൃശ്ശൂര്‍: പൂരങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഇപ്പോഴത്തെ ഹൈക്കോടതി നിര്‍ദേശപ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡ് സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരത്തില്‍ ഒരു വിഭാഗത്തിന് തന്നെ 150 ആനകള്‍ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍.ജി.ഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസില്‍ തിരുവമ്പാടി കക്ഷിചേരുമെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ലെന്നും […]

കൊടകര കുഴല്‍പ്പണക്കേസ്: ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണത്തില്‍ ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി. കൊടകര കേസിലെ സാക്ഷിയായ സന്തോഷ് ഇ.ഡി അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്. കേസിലെ എതിര്‍കക്ഷികളായ ഇന്‍കം ടാക്‌സ് വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. Also Read; ഇ പി വന്നാല്‍ യുഡിഎഫ് സ്വീകരിക്കും: എം എം ഹസ്സന്‍ അതേസമയം കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പുതിയ സംഘത്തെ […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണം ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത് 5 വര്‍ഷമാണ്. ഇതില്‍ ഗൂഡാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കൂടാതെ റിപ്പോര്‍ട്ടില്‍ പുറത്ത് വന്ന വസ്തുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും സിനിമ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.അഭിഭാഷക അജീഷ് കളത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. Also Read; യാത്രയയപ്പ് ദൃശ്യങ്ങള്‍ […]