ബലാത്സംഗ കേസ് ; സിദ്ദിഖിന് ഇടക്കാല ആശ്വാസം, രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ഡല്‍ഹി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖിന് താല്‍ക്കാലികാശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് സുപ്രീംകോടതി തടഞ്ഞു. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസില്‍ പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന സിദ്ദിഖിന്റെ വാദവും കോടതി കണക്കിലെടുത്തു.സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. Also Read ; സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഏര്‍പ്പെടുത്തിയ നമ്പര്‍ നിയമവിരുദ്ധം; ഫെഫ്കയ്‌ക്കെതിരെ ഫിലിം ചേംബറിന്റെ പരാതി കേസില്‍ കക്ഷി ചേരാന്‍ […]