September 8, 2024

ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു; ഓഡിറ്റര്‍മാരുടെ സംഘത്തെ 20 മണ്ഡലങ്ങളിലേക്കും അയക്കും

കൊല്ലം:ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് കീഴ്ഘടകങ്ങളില്‍നിന്ന് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു. സംസ്ഥാനഘടകംവഴി ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് നല്‍കിയ ഫണ്ടിലെ ചെലവഴിക്കാത്ത തുകയാണ് തിരിച്ചെടുക്കുന്നത്. ഇതിനായി ഓഡിറ്റര്‍മാരുടെ പ്രത്യേക സംഘത്തെ 20 മണ്ഡലങ്ങളിലും അയച്ച് വരവുചെലവ് കണക്ക് പരിശോധിക്കും. Also Read ; കേരളത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ ഉളള അതിവേഗ റോഡ് ഇടനാഴി വരുന്നു; 205 കിലോമീറ്റര്‍ ബാക്കിത്തുക തിരിച്ചേല്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റികളോട് നിര്‍ദേശിച്ചതായാണ് വിവരം. കണക്കുകളും ചെലവഴിച്ചതിന്റെ രേഖകളും തയ്യാറാക്കിവയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്. ബൂത്ത്, ഏരിയ, പഞ്ചായത്ത്, […]

തിരുവനന്തപുരത്ത് ഇന്ന് കെപിസിസി നേതൃയോഗം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. 16 മുതല്‍ 20 സീറ്റുകളില്‍ വരെ യുഡിഎഫ് വിജയിക്കുമെന്ന കണക്കു കൂട്ടലിലാണ് കോണ്‍ഗ്രസ്. നാളത്തെ യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്റെ ചുമതല കെ സുധാകരന്‍ ഏറ്റെടുത്തേക്കും. കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍ എം എം ഹസ്സനാണ് കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല. Also Read ;നവജാത ശിശുവിന്റെ കൊലപാതകം ; കുഞ്ഞിനെ കൊന്നത് ശ്വാസംമുട്ടിച്ച്, അമ്മ വന്നപ്പോള്‍ ഭയന്ന് താഴേക്ക് എറിഞ്ഞതാണെന്ന് യുവതിയുടെ മൊഴി കോണ്‍ഗ്രസ് […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പോളിങ് കുറഞ്ഞത് 7.16% , ഫലമറിയാന്‍ ഇനി 37 ദിനങ്ങള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു ഇന്നലെ രാത്രി വൈകിയും അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. Also Read; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല, ഉദ്യോഗസ്ഥരുടെ അനാസ്ഥ അന്വേഷിക്കണം – വി.ഡി. സതീശന്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ കുറവാണുണ്ടായത്. 2019 ല്‍ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. […]

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബൂത്തുകളില്‍ കുടിവെള്ളമുള്‍പ്പെടെ സജ്ജമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ബൂത്തുകളും സജ്ജമാണെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.കുടിവെള്ള സൗകര്യം,ടോയ്‌ലറ്റ്,മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ടാകുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി.ചൂടിനെ പ്രതിരോധിക്കാന്‍ പോളിംഗ് ബൂത്തുകളില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.വോട്ട് ചെയ്ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. Also Read […]