November 21, 2024

വടക്കാഞ്ചേരി റെയില്‍വേ പാളത്തിലെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു

പാലക്കാട്: ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിഞ്ഞ് തടസ്സപ്പെട്ട വടക്കാഞ്ചേരി റെയില്‍ ഗതാഗതം  പുനസ്ഥാപിച്ചു. വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗര്‍ സ്റ്റേഷനും ഇടയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളം കയറിയും ഉണ്ടായ തടസ്സമാണ് നീക്കിയത്. മാന്നനൂരില്‍ പാളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നത്. 12.20- ഓടെ പാളത്തിലെ മണ്ണ് നീക്കി. Also Read ; സംസ്ഥാനത്ത് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു ഷൊര്‍ണൂരില്‍ യാത്ര റദ്ദാക്കിയ പരശുറാം എക്സ്പ്രസ്സിലെയും ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്സിലെയും യാത്രക്കാര്‍ക്ക് തുടര്‍ന്ന് […]

ദുരന്തത്തില്‍ കേരളത്തെ ചേര്‍ത്തുപിടിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ; അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

ചെന്നൈ: വയനാട്ടിലെ ദുരന്തത്തില്‍ കേരളത്തെ ചേര്‍ത്തു പിടിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ദുരന്തനിവാരണത്തിന് അഞ്ച് കോടി രൂപ  ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തന സംഘത്തെയും മെഡിക്കല്‍ സംഘത്തെയും കേരളത്തിലേക്ക് അയയ്ക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. Also Read ; തൃശൂര്‍ വാല്‍പ്പാറയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു ; മുത്തശ്ശിയും കൊച്ചുമകളും മരണപ്പെട്ടു ‘വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്‌നാട് പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങള്‍ അഞ്ചു കോടി രൂപ നല്‍കുന്നു. ഐഎഎസ് […]

കോഴിക്കോട് ഉരുള്‍പ്പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു ; ഒരാളെ കാണാതായി

കോഴിക്കോട്: കോഴിക്കോടും ഉരുള്‍പ്പൊട്ടലില്‍ വ്യാപക നാശനഷ്ടം. വിലങ്ങാട് അടിച്ചിപ്പാറ,മഞ്ഞച്ചീളി ഭാഗത്ത് ഉരുള്‍പ്പൊട്ടലില്‍ നിരവധി വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.ഉരുള്‍പൊട്ടി വരുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടി രക്ഷപെടുകയായിരുന്നു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മൂന്ന് തവണയാണ് മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയത്. Also Read ; വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം കുറ്റല്ലൂര്‍, പന്നിയേരി മേഖലകളിലും ഉരുള്‍ പൊട്ടലില്‍ വ്യാപക നാശം നേരിട്ടിട്ടുണ്ട്. വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴ […]