January 23, 2026

സര്‍ക്കാരിന്റെ കേരള സവാരി തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

തൃശ്ശൂര്‍: സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സര്‍വീസ് ആയ കേരള സവാരി ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം, കൊച്ചി ജില്ലകളിലാണ് കേരള സവാരി പ്രവര്‍ത്തിച്ച് വരുന്നത്. തൊഴില്‍വകുപ്പ്, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. നീതിക്കായി ഏതറ്റം വരെയും പോകും; ദീപക്കിന്റെ ആത്മഹത്യയില്‍ നിയമനടപടിക്ക് ഒരുങ്ങി കുടുംബം സുരക്ഷിതവും വിശ്വസനീയവുമായ ഡ്രൈവര്‍മാരാണ് കേരള സവാരിയുടെ പ്രത്യേകത. തൃശ്ശൂര്‍ ജില്ലയില്‍ ഏകദേശം 2400 ഡ്രൈവര്‍മാരാണ് പദ്ധതിയുടെ ഭാഗമായത്. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കെ. രാജനും പദ്ധതി […]