ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; സര്‍ക്കാരിന് ആശ്വാസം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ സര്‍ക്കാരിന് ആശ്വാസം. ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും മന്ത്രിസഭയ്ക്ക് ഫണ്ട് നല്‍കാന്‍ അധികാരമുണ്ടെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹര്‍ജിയും ലോകായുക്ത തള്ളിയതോടെ ഉപലോകായുക്തമാര്‍ക്കും കേസില്‍ വിധി പറയാന്‍ അവസരം ലഭിച്ചു. എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍, സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































