പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍

ഇടുക്കി: മറയൂരില്‍ പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍. പശ്ചിമബംഗാളില്‍നിന്ന് മറയൂര്‍ പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ബംഗ്‌ളാദേശ് മൈമന്‍ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തുകയും ചെയ്തു. Also Read ; മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം മറയൂരില്‍ ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. പ്രതി ടൂറിസം വിസയില്‍ 2023 നവംബര്‍ 15-നാണ് […]

കേരളം കണ്ട ഏറ്റവും വലിയ തിരച്ചില്‍; പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മലപ്പുറം: ഓയൂരില്‍ കാണാതായ കുട്ടിക്ക് വേണ്ടി സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചിലാണ് പോലീസ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അറിഞ്ഞ നിമിഷംമുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്നുപോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്റെ സഹോദരന്‍ ജോനാഥനേയും മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മലപ്പുറത്ത് നവകേരളസദസ്സ് പ്രഭാതയോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ ഒരു സ്ത്രീയുടെ രേഖാചിത്രം കൂടി പോലീസ് പുറത്തു വിട്ടു. ഓയൂരില്‍ നിന്നും കുട്ടിയെ തട്ടികൊണ്ടു പോയ ദിവസം രാവിലെ സംഭവസ്ഥലത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ ഒരു സ്ത്രീയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. താന്നിവിള പനയ്ക്കല്‍ ജംഗ്ഷനില്‍ താമസിക്കുന്ന സൈനികനായ ആര്‍ ബിജുവിന്റെയും ചിത്രയുടെയും വീട്ടുമുറ്റത്താണ് സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീയെ കണ്ടത്. […]