October 26, 2025

കാഫിര്‍ പ്രയോഗം; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ്

കോഴിക്കോട്: അമ്പാടിമുക്ക് സഖാക്കള്‍,പോരാളി ഷാജി തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് നോട്ടീസ് അയച്ച് പോലീസ്.ഇത് രണ്ടാം തവണയാണ് പോലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്. കാഫിര്‍ പ്രയോഗം അടങ്ങുന്ന സ്‌ക്രീന്‍ഷോട്ട് പ്രചരിച്ച കേസിലാണ് ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയത്. Also Read ; കണ്ണൂരില്‍ അഞ്ചുവര്‍ഷത്തിനിടെ കണ്ടെടുത്തത് 252 ബോംബുകള്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മ്മിച്ചത് ലീഗ് പ്രവര്‍ത്തകന്‍ ഖാസിം അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കേസില്‍ സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. […]

വടകരയില്‍ കെ കെ ശൈലജയും കോഴിക്കോട് എളമരം കരീമും സ്ഥാനാര്‍ത്ഥികളായേക്കും

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് കെ കെ ശൈലജയും കോഴിക്കോട് നിന്ന് എളമരം കരീമും തന്നെ സ്ഥാനാര്‍ത്ഥികളായേക്കും. സിപിഐഎം ജില്ലാ കമ്മിറ്റി ഇരുവരുടെയും പേരുകള്‍ അംഗീകരിച്ചു. എല്‍ഡിഎഫ് കോഴിക്കോട്, വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ ആദ്യയോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനം എടുക്കാനൊരുങ്ങുകയാണ് സിപിഐഎം. Also Read ; അബ്ദുള്‍ നാസര്‍ മഅ്ദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയേറ്റും ഉച്ചക്ക് […]