September 8, 2024

‘നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’; കണ്ണൂരിലും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

കണ്ണൂര്‍: കണ്ണൂരിലും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. ‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍’ എന്ന പേരിലാണ് ബോര്‍ഡ്. ‘നയിക്കാന്‍ നായകന്‍ വരട്ടെ, നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’ എന്നാണ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്. മതേതരത്വത്തിനായി നിലകൊണ്ടതിന്റെ പേരിലാണ് നിങ്ങള്‍ പോരാട്ടത്തില്‍ വെട്ടേറ്റ് വീണതെന്നും ബോര്‍ഡില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് കെ മുരളീധരനെ അനുകൂലിച്ച് പല ഭാഗങ്ങളിലായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണിത്. കോഴിക്കോട്ടെ കോണ്‍ഗ്രസ് […]

‘നയിക്കാന്‍ നായകന്‍ വരട്ടെ’; കെ മുരളീധരന് വേണ്ടി തിരുവനന്തപുരത്ത് പലയിടങ്ങളിലായി പോസ്റ്റര്‍ ക്യാംപയിന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പലയിടങ്ങളിലായി കെ മുരളീധരന് വേണ്ടി പോസ്റ്റര്‍ ക്യാംപയിന്‍. കെപിസിസി – ഡിസിസി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുരളീധരന്‍ നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘നയിക്കാന്‍ നായകന്‍ വരട്ടെ’ എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം’ എന്നതാണ് പോസ്റ്ററിലെ ആവശ്യം. Also Read ; തൃശൂര്‍ ഡിസിസി സംഘര്‍ഷം ; ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം തൃശൂരിലെ […]

തൃശൂര്‍ ഡിസിസി ഓഫീസിലെ വിവാദങ്ങള്‍ക്ക് വിരാമം; ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു

തൃശൂര്‍ : തൃശൂര്‍ ഡിസിസി ഓഫീസുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടക്കുന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ട് ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു. ലോക്്‌സഭാ തെരഞ്ഞടുപ്പില്‍ കെ മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണ് ജോസ് വള്ളൂര്‍ ഡിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ചത്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലോക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസിയിലെ ഭാരവാഹിയോഗത്തില്‍ ജോസ് വള്ളൂര്‍ രാജിവെച്ചതായി അറിയിച്ചു. യുഡിഎഫ് […]

തൃശൂരില്‍ കെ മുരളീധരന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ നടപടി; ഡിസിസി പ്രസിഡന്റിനെ നീക്കും; വി കെ ശ്രീകണ്ഠന് പകരം ചുമതല

തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കെ മുരളീധരന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ നടപടി. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് കണ്‍വീനര്‍ എം പി വിന്‍സെന്റിനെയും ചുമതലകളില്‍ നിന്നും നീക്കും. ഇരുവരോടും രാജിവെക്കാന്‍ നിര്‍ദേശം നല്‍കി. പകരം പാലക്കാട് എം പി വി കെ ശ്രീകണ്ഠന് ചുമതല നല്‍കാനാണ് തീരുമാനം. തൃശൂരിലെ സംഘടനയ്ക്കകത്ത് പ്രതിസന്ധി രൂകഷമായതോടെയാണ് നടപടി. Also Read ; തൃശൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; പത്രം വായിക്കാനെത്തിയ ആള്‍ക്ക് ദാരുണാന്ത്യം തൃശൂരിലെ തോല്‍വിയില്‍ അന്വേഷണം […]

‘നയിക്കാന്‍ നായകന്‍ വരട്ടെ, നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല’; കോഴിക്കോട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനായി പോസ്റ്റര്‍

കോഴിക്കോട്: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനായി കോഴിക്കോട് പോസ്റ്ററുകളും ബാനറുകളും. നയിക്കാന്‍ നായകന്‍ വരട്ടെ, നിങ്ങള്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ലെന്നാണ് ബാനറിലെ വാചകം. കെ മുരളീധരന് കെപിസിസി അധ്യക്ഷ പദവി അടക്കം വാഗ്ദാനം ചെയ്ത ഘട്ടത്തിലാണ് വൈകാരിക പ്രകടനവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. Also Read ; കെ.എസ്.ആര്‍.ടി.സി ബസിടിച്ച് തൃശ്ശൂര്‍ ശക്തന്‍നഗറിലെ ശക്തന്‍ തമ്പുരാന്‍ പ്രതിമ തകര്‍ന്നു അന്ന് വടകരയിലും നേമത്തും ഇപ്പോള്‍ തൃശൂരിലും മത്സരിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിമാനം സംരക്ഷിക്കാനാണ്. […]

ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ പോയത് ഏറ്റവുംവലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരന്‍

തൃശൂര്‍: ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ പോയത് ഏറ്റവും വലിയ തെറ്റായിപ്പോയെന്ന് കെ മുരളീധരന്‍. തെറ്റുകാരന്‍ ഞാന്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും തന്റെ മനസില്‍ ഉള്ളത് വര്‍ഗീയതയ്ക്കെതിരായ പോരാട്ടമാണ്. അതിന് തയാറെടുത്താണ് തൃശൂരിലേക്ക് പോയതെന്ന് കെ മുരളീധരന്‍ പറഞ്ഞു. Also Read ; പാകിസ്താനെതിരെ രോഹിത് കളിക്കുമോ? പരിശീലനത്തിനിടെ ക്യാപ്റ്റന് പരിക്ക് തൃശൂരിലെ പോരാട്ടത്തില്‍ ജയിക്കാന്‍ കഴിഞ്ഞില്ലന്ന് വിചാരിച്ച് വര്‍ഗീയതയോട് ഒരിക്കലും കോമ്പ്രമൈസ് ചെയ്യില്ലെന്ന് മുരളീധരന്‍ പറഞ്ഞു. വസ്തുതകള്‍ മനസിലാക്കി വേണം തീരുമാനം എടുക്കാനെന്ന പാഠം […]

തൃശൂര്‍ ഡി സി സിയില്‍ കയ്യാങ്കളി, കെ മുരളീധരന്റെ അനുയായിക്ക് മര്‍ദനം; ചേരിതിരിഞ്ഞ് സംഘര്‍ഷം

തൃശൂര്‍: മുതിര്‍ന്ന നേതാവും മുന്‍ എം പിയുമായ കെ മുരളീധരന്റെ അനുയായിക്കു തൃശൂര്‍ ഡി സി സി ഓഫീസില്‍ മര്‍ദനമേറ്റു. ഡി സി സി സെക്രട്ടറി സജീവന്‍ കുരിയച്ചിറയ്ക്കാണു മര്‍ദനമേറ്റത്. ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിലാണു തന്നെ മര്‍ദിച്ചതെന്ന് ആരോപിച്ച് സജീവന്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിക്കുകയാണ്. തന്നെ മര്‍ദിച്ചവര്‍ ഓഫീസിനുള്ളില്‍ തന്നെയുണ്ടെന്നാണു സജീവന്‍ പറയുന്നത്. സജീവനെ വേദനിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ പി സി സി സെക്രട്ടറി ഷാജി കോടങ്ങണ്ടത്ത് പറഞ്ഞു. […]

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്റെ തോല്‍വിയില്‍ ഡിസിസി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകന്റെ പ്രതിഷേധം

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്റെ തോല്‍വിയില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഒറ്റയാള്‍ പ്രതിഷേധം. കെ.മുരളീധരന്റെ ചിത്രവും ബോര്‍ഡുമായി വലപ്പാട് സ്വദേശി ഇസ്മയിലാണ് ഡിസിസി ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധിക്കുന്നത്. Also Read ; സുരേഷ് ഗോപിയുടെ ‘തൃശൂര്‍ മോഡല്‍’ പത്തനംതിട്ട തട്ടകമാക്കി പരീക്ഷിക്കാന്‍ അനില്‍ ആന്റണി ‘മുരളീധരനെ കുരുതികൊടുക്കുന്ന വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍.പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും രാജിവയ്ക്കണം’ എന്ന് ആവശ്യപ്പെട്ടാണ് ഇസ്മയിലിന്റെ പ്രതിഷേധം. രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ നിരാഹാരമിരിക്കാനാണ് തീരുമാനമെന്നും 28 […]

കെ മുരളീധരന്‍ വയനാട്ടിലെത്തിക്കാന്‍ നീക്കം, കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു, മുസ്ലീം ലീഗും രംഗത്ത്, ചര്‍ച്ച സജീവം

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനെ വയനാട് ലോക്സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യത. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്സഭ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഈ ഒഴിവിലേക്ക് മുരളിയെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായിരിക്കുകയാണ്. കെ മുരളീധരന് ഉന്നത പദവി നല്‍കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. Also Read ;ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി വാര്‍ഡില്‍ പ്രസവിച്ചു; ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, […]

‘സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണം, ഇനി ചെറുപ്പക്കാര്‍ വരട്ടെ ‘; മത്സരരംഗത്തേക്കിനിയില്ലെന്ന് കെ മുരളീധരന്‍

തൃശ്ശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മത്സര രംഗത്ത് നിന്ന് തത്ക്കാലം വിട്ടു നില്‍ക്കുന്നതായി തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. സംഘടനാ സംവിധാനം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രയാസത്തിലാണെന്നും കോണ്‍ഗ്രസ് കമ്മറ്റികളില്‍ പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തല്‍ക്കാലം പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. Also Read ;ലോക്സഭ തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാതെ ബിജെപി; പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍ ‘വടകരയില്‍ […]

  • 1
  • 2