അരങ്ങൊഴിഞ്ഞത് മലയാള സിനിമയുടെ ജീനിയസ്
തൃശൂര്‍: തിരക്കഥാകൃത്തും സംവിധായനും നടനുമായി മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച മഹാപ്രതിഭയായ ശ്രീനിവാസന്‍ ഇനി ഓര്‍മ്മ. മലയാളികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും സാധാരണക്കാരുടെ ജീവിതത്തെ പുകമറയില്ലാതെ വെള്ളിത്തിരയിലേക്ക് എത്തിച്ച മഹാപ്രതിഭയാണ് ശ്രീനിവാസന്‍. മലയാളികളുടെ പൊതുജീവിതത്തെ ഏറെ സ്വാധീനിച്ച വേറെയൊരു നടനില്ലെന്ന് തന്നെ പറയാം.ഹാസ്യത്തെ ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിയായി അദ്ദേഹം ഉപയോഗിച്ചു. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച ശ്രീനിവാസന്റെ ആദ്യകാല സിനിമകള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നിസഹായതകളും സങ്കടങ്ങളും ആവിഷ്‌കരിച്ചു. സത്യന്‍ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്ത വരവേല്‍പ് അടക്കമുള്ള സിനിമകള്‍ […]




Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































